അഞ്ചുരുളിയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് : സുരക്ഷാ ഭീഷണിയും ഉയരുന്നു

അഞ്ചുരുളിയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് : സുരക്ഷാ ഭീഷണിയും ഉയരുന്നു

ഇടുക്കി: അഞ്ചുരുളി ടണൽ പ്രദേശത്ത് കടുത്ത വേനലിനെ തുടർന്ന് നീരൊഴുക്ക് കുറഞ്ഞതോടെ സഞ്ചാരികളുടെ ഒഴുക്ക് ഗണ്യമായി വർധിക്കുന്നു. അവധിക്കാലം കൂടി തുടങ്ങിയതോടെ നിത്യേന നൂറുകണക്കിന് ആളുകളാണ് ചിത്രമെടുക്കാനും കാഴ്‌ചകൾ ആസ്വദിക്കാനുമായി ഇവിടെ എത്തുന്നത്.

Slide 1
Slide 2
Slide 3
Slide 4

ഇരട്ടയാർ ഭാഗത്തുനിന്നുള്ള നീരൊഴുക്ക് കുറഞ്ഞതോടെ തുരങ്കം കൂടുതൽ വ്യക്തമായി കാണാനാകുന്നതാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. മുമ്പ് ശക്തമായ ഒഴുക്കിനിടെ തുരങ്കമുഖത്തേക്ക് എത്തുന്നത് അസാധ്യമായിരുന്നു. എന്നാൽ ഇപ്പോൾ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പലരും ഭയമില്ലാതെ തുരങ്കമുഖത്തേക്ക് കടക്കുന്നതായി കാണപ്പെടുന്നു.

Slide 1
Slide 2
Slide 3
Slide 4

അതേസമയം, സുരക്ഷാ ഭീഷണികൾ ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. മഴക്കാലത്ത് തുരങ്കമുഖത്തേക്ക് പോകുന്നത് അതീവ അപകടകരമാണ്. കുത്തിയൊഴുകുന്ന വെള്ളത്തിൽ സഞ്ചാരികൾ ജലാശയത്തിലേക്ക് പതിക്കാൻ സാധ്യതയുണ്ട്. മുൻവർഷങ്ങളിൽ ഇത്തരത്തിൽ കുടുങ്ങിയവരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

മുൻപ് തുരങ്കമുഖത്തിനടുത്തുള്ള വെള്ളച്ചാട്ടത്തിന് കുറുകെ കാഞ്ചിയാർ പഞ്ചായത്ത് സ്ഥാപിച്ചിരുന്ന കൈവരികൾ ശക്തമായ ഒഴുക്കിൽ തകർന്ന നിലയിലാണ്. ഇതോടെ വെള്ളച്ചാട്ടത്തിനുള്ളിലേക്ക് സഞ്ചാരികൾ കയറുന്ന സംഭവങ്ങളും വർധിക്കുന്നു. കൂടുതൽ അകത്തേക്ക് പ്രവേശിക്കുന്നത് വിഷപ്പാമ്പുകൾ ഉൾപ്പെടെയുള്ള അപകട സാധ്യതയും ഉയർത്തുന്നു. കൂടാതെ, തുരങ്കത്തിനുള്ളിലേക്ക് ഏറെ മുന്നോട്ട് പോയാൽ ദിശ തിരിച്ചറിയുന്നതും ബുദ്ധിമുട്ടാകാം.

വർഷം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ജലാശയവും തുരങ്കത്തിൽ നിന്ന് പതിയൊഴുകുന്ന വെള്ളച്ചാട്ടവും അകലെയായി കാണുന്ന തുരുത്തുകളും എന്നിവയാണ് അഞ്ചുരുളിയുടെ പ്രധാന ആകർഷണങ്ങൾ. മഴക്കാലത്തും വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാൻ നിരവധി സഞ്ചാരികൾ ഇവിടെ എത്താറുണ്ട്.

Slide 1
Slide 2
Slide 3
Slide 4

എന്നാൽ, പ്രദേശത്തേക്കുള്ള റോഡുകളുടെ ദയനീയാവസ്ഥയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും സഞ്ചാരികൾക്ക് വെല്ലുവിളിയാകുന്നുണ്ട്.

Slide 1
Slide 2
Slide 3
Slide 4