കുമാരനല്ലൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്ഫോം; നിർമാണം മൂന്ന് മാസത്തിനകം പൂർത്തിയാക്കും

കുമാരനല്ലൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്ഫോം; നിർമാണം മൂന്ന് മാസത്തിനകം പൂർത്തിയാക്കും

കോട്ടയം: കുമാരനല്ലൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിന്റെ നിർമാണ പ്രവർത്തനങ്ങൾ മൂന്ന് മാസത്തിനകം പൂർത്തിയാക്കുമെന്ന് ഫ്രാൻസിസ് ജോർജ് എംപി. റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച് നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് എംപി ഇക്കാര്യം അറിയിച്ചത്.

നിലവിലുള്ള പ്ലാറ്റ്ഫോമിന്റെ അതേ നീളത്തിലും ഉയരത്തിലുമാണ് പുതിയ പ്ലാറ്റ്ഫോം നിർമിക്കുന്നത്. ഒരു കോടി 75 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. പുതിയ പ്ലാറ്റ്ഫോം യാഥാർഥ്യമാകുന്നതോടെ പ്രായമായവർ, സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് ട്രെയിനിൽ കയറാനും ഇറങ്ങാനും കൂടുതൽ സൗകര്യമാകും.

സ്റ്റേഷനിലെ ലൈറ്റിങ് സംവിധാനത്തിലും ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു. പുതിയ പ്ലാറ്റ്ഫോമിന്റെ നിർമാണം പൂർത്തിയാകുന്നതോടെ കാൽനടയാത്രയ്ക്ക് തടസമുണ്ടാകുന്ന സമീപപ്രദേശത്തെ കുടുംബങ്ങൾക്ക് മൂന്ന് അടി വീതിയിൽ വഴിയൊരുക്കുന്നതിനുള്ള നടപടി റെയിൽവേ അധികൃതർ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചിങ്ങവനം മുതൽ ചോറ്റാനിക്കര വരെയുള്ള റെയിൽവേ ക്രോസുകളുടെ സമീപനപാതകളുടെ ടാറിങ് ജോലികളും ഉടൻ പൂർത്തിയാക്കുമെന്ന് എംപി അറിയിച്ചു.

സാബു മാത്യു, ടി.സി. റോയി, രാജേഷ്, വിമല കുമാരി, ഡെയ്സി ജോർജ്, അൻസാരി, കെ.ബി. രാജൻ എന്നിവർ എംപിയോടൊപ്പം ഉണ്ടായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4