മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്കിന് സംസ്ഥാനതല പുരസ്‌കാരം

മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്കിന് സംസ്ഥാനതല പുരസ്‌കാരം

പാലാ: സംസ്ഥാനത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച മീനച്ചിൽ താലൂക്കിലെ മികച്ച അർബൻ സർവീസ് സഹകരണ ബാങ്കായി പൂഞ്ഞാർ മീനച്ചിൽ ഈസ്റ്റ് അർബൻ കോഓപ്പറേറ്റീവ് ബാങ്ക് തെരഞ്ഞെടുക്കപ്പെട്ടു.

73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി പാലാ കിഴതടിയൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ പുരസ്‌കാരം സമ്മാനിച്ചു.

Slide 1
Slide 2
Slide 3
Slide 4

ബാങ്ക് ഭരണസമിതി അംഗങ്ങളായ ജോസ് വലിയപറമ്പിൽ, സജാ ജെയിംസ് കിഴക്കേടത്ത്, എൽസമ്മ ടോമി വേണാട്ട്, ബാങ്ക് സി.ഇ.ഒ എബിൻ എം. എബ്രഹാം മഴുവൻചേരിൽ എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.