ക്ഷീരകർഷകർ നാടിന്റെ നട്ടെല്ല്: മന്ത്രി റോഷി അഗസ്റ്റിൻ

ക്ഷീരകർഷകർ നാടിന്റെ നട്ടെല്ല്: മന്ത്രി റോഷി അഗസ്റ്റിൻ

ക്ഷീരകർഷകർ നാടിന്റെ നട്ടെല്ലാണെന്നും നാടിന്റെ സമഗ്ര മാറ്റം സ്ഥിരമായി നിലനിർത്താൻ ക്ഷീരമേഖലക്ക് സാധിച്ചുവെന്നും ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍.

Slide 1
Slide 2
Slide 3
Slide 4

ക്ഷീരവികസന വകുപ്പ് ഇടുക്കി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇടുക്കി ബ്ലോക്ക് ക്ഷീരസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പാൽ ഉല്പാദനരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാൻ നാം വലിയ മുന്നേറ്റം നടത്തി. കേരളത്തിൽ 3600ലധികം ക്ഷീരസംഘങ്ങൾ പ്രവർത്തിക്കുന്നു.

2,75000 ത്തിലധികം കർഷകർ സജീവ സാന്നിധ്യമായി തുടരുന്നു. ഗുണമേന്മ ഉറപ്പാക്കി 20 ലക്ഷം ലിറ്റർ പാൽ പ്രാദേശിക വിപണിയിലായതിന് ശേഷം 15 ലക്ഷം ലിറ്റർ പാൽ മിൽമക്ക് കൊടുക്കുന്നു.ഇതരസംസ്ഥാനത്ത് നിന്നുള്ള പാലിന്റെ ഗുണമേന്മയും ചെക്പോസ്റ്റിൽ തന്നെ പരിശോധിക്കാനുള്ള സംവിധാനവുമുണ്ട്. 

കർഷകരുടെ താല്പര്യം സംരക്ഷിച്ചു സാമ്പത്തികഭദ്രത ഉറപ്പാക്കിയുള്ള പ്രവർത്തനങ്ങളാണ് ഇടുക്കി ജില്ലയിൽ നടപ്പിലാക്കുന്നത്. ത്രിതലപഞ്ചായത്തുകൾ തീറ്റപ്പുൽ കൃഷി, കാലിത്തീറ്റ തുടങ്ങിയവയ്ക്ക് സബ്‌സിഡി നൽകി മേഖലക്ക് മികച്ച പിന്തുണയാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.