വെള്ളയാംകുടി സെന്റ് ജറോംസ് യു.പി സ്കൂളിൽ പ്രവേശനോത്സവം നടന്നു

വെള്ളയാംകുടി സെന്റ് ജറോംസ് യു.പി സ്കൂളിൽ പ്രവേശനോത്സവം നടന്നു

വെള്ളയാംകുടി സെന്റ് ജറോംസ് യു.പി സ്കൂളിൽ പുതിയ അധ്യയന വർഷത്തോടനുബന്ധിച്ചുള്ള പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടന്നു. സ്കൂൾ മാനേജർ മോൺസിഞ്ഞൂർ അബ്രഹാം പുറയാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ കട്ടപ്പന മുനിസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

നവാഗതരായ കുട്ടികളെ സ്വാഗതം ചെയ്യുന്നതിനായി അറിവിന്റെ വെളിച്ചം പകരുന്ന സന്ദേശത്തോടെ തെളിച്ച തിരികളും സമ്മാനങ്ങളും നൽകി കുട്ടികളെ സ്വീകരിച്ചു. ചടങ്ങിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർമാരായ ഫാ. മെൽബിൻ കരിവേലിൽ, ഫാ. ആൽബർട്ട് നടക്കൽ, മുനിസിപ്പൽ കൗൺസിലർ ബീന സിബി, സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് മഠത്തിൽ, പി.ടി.എ പ്രസിഡന്റ് ജയിംസ് വർഗീസ്, എം.പി.ടി.എ പ്രസിഡന്റ് ജിൻസിമോൾ ടി.എച്ച് എന്നിവർ സംസാരിച്ചു.

പി.ടി.എ ഭാരവാഹികളായ പ്രശാന്ത് രാജ്, പ്രിൻസ് ജോസഫ്, ഷിജു കരിവേലിക്കൽ, ജോസ്മി ജോസ്, റാണി ജോസഫ് എന്നിവരും അധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകി. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് മധുരപലഹാരങ്ങളും വിതരണം ചെയ്തു.