'ഇലയ്ക്ക് പുതിയ നേതൃത്വം ; ഇടുക്കി ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു

ദീപ മോൾ പി.ഡി ജില്ലാ പ്രസിഡന്റായും ഷിജു ഇ.എം സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. അജീഷ് വി.എം ട്രഷററായും ചുമതലയേൽക്കും

'ഇലയ്ക്ക് പുതിയ നേതൃത്വം ; ഇടുക്കി ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു

ഇടുക്കി: പരിസ്ഥിതി സംരക്ഷണ രംഗത്ത് സജീവ സാന്നിധ്യമായ ഇല നേച്ചർ ഫൗണ്ടേഷന്റെ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കട്ടപ്പന ബി.ആർ.സി ഹാളിൽ നടന്ന യോഗത്തിലാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.

ദീപ മോൾ പി.ഡി ജില്ലാ പ്രസിഡന്റായും ഷിജു ഇ.എം സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. അജീഷ് വി.എം ട്രഷററായും ചുമതലയേൽക്കും.

ശ്രീകാന്ത് എൻ.എസ്, സെബാസ്റ്റ്യൻ എ.കെ എന്നിവർ വൈസ് പ്രസിഡന്റുമാരായും ബേസിൽ ജോയ്, രാരിച്ചൻ കണിയാമറ്റം എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു.

സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി വിപുലമായ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും വിവിധ കൺവീനർമാരെയും യോഗം നിയോഗിച്ചു. ജയേഷ് ബാലകൃഷ്ണൻ, ബിനോയ് വർക്കി, മനോജ് മാളിയേക്കൽ, ബിനു സി. ചാണ്ടി, ജോസ് പുരയിടം, അജി ഉദയഗിരി, പ്രവീണ എസ്, അശോക് ഇലവന്തിക്കൽ, നിഷ ഇരട്ടയാർ, ജോബിൻ കെ. മാണി, സനൽ ഫോക്കസ്, രേണുക കെ.ആർ, കെ. ഗിരീശൻ നായർ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.

ജില്ലയിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്ന പദ്ധതികൾ പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

സംസ്ഥാന ഭാരവാഹികളായ സജിദാസ് മോഹൻ, അജിത്ത് ചന്ദ്രൻ കെ, ബിബിൻ കെ രാജു, പ്രിൻസ് മറ്റപ്പള്ളി, അഡ്വ. സീമ, ബെൻസി, സതീഷ് ചന്ദ്രൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.