" പോലീസ് സ്റ്റേഷനെ മാറിയിട്ടുള്ളൂ അതിലുള്ള ആളുകൾ മാറിയിട്ടില്ല.." ദുരനുഭവം പങ്കുവെച്ച് ജില്ലയിലെ മുതിർന്ന രാഷ്ട്രീയ പ്രവർത്തകനായ ഗിരീഷ് മാലിയിൽ
പോലീസ് സ്റ്റേഷനെ മാറിയിട്ടുള്ളൂ അതിലുള്ള ആളുകൾ മാറിയിട്ടില്ല.. ദുരനുഭവം പങ്കുവെച്ച് ജില്ലയിലെ മുതിർന്ന രാഷ്ട്രീയപ്രവർത്തകനായ ഗിരീഷ് മാലിയിൽ..
ജില്ലയിലെ ഏറ്റവും വലിയ പോലീസ് സ്റ്റേഷനെന്ന പേരോട് കൂടി ഉദ്ഘാടനം നിർവഹിക്കപ്പെട്ട തങ്കമണി സ്റ്റേഷനിൽ നിന്നും തനിക്കുണ്ടായ ദുരനുഭവമാണ് കട്ടപ്പന നഗരസഭയിലെ മുൻ കൗൺസിലറും, സിപിഐയുടെ ജില്ലയിലെ മുതിർന്ന നേതാവുമായ ശ്രീ ഗിരീഷ് മാലി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. അതിങ്ങനെയാണ്
"ഒരു ദുരനുഭവം..ഞാനിന്ന് തങ്കമണി പോലീസ് സ്റ്റേഷനിൽ പരാതിക്കാരനുമായി പ്പോയി. സി.ഐ യുടെ അഹങ്കാരം. മുമ്പിൽ മൂന്ന് സീറ്റ്. എന്നെയും വാദി യേയും നിർത്തി കൊണ്ട് ചർച്ച. ഇതാണോ മാതൃക പോലീസ് സ്റ്റേഷൻ.."
പോലീസ് സ്റ്റേഷനിൽ പരിഹരിക്കപ്പെടേണ്ട ഒരു വിഷയവുമായി ബന്ധപ്പെട്ട്, ഒരു വാദിയുമായാണ് അദ്ദേഹം അവിടെ എത്തുന്നത്. എന്നാൽ ഒരു പരാതിക്കാരന് ലഭിക്കേണ്ട സാമാന്യമായ ഒരു മര്യാദ പോലും തനിക്ക് അവിടുന്ന് ലഭിച്ചില്ല എന്ന് അദ്ദേഹം പറയുന്നു, അപ്പോൾ സാധാരണക്കാരുടെ അവസ്ഥ എന്താണെന്ന് അദ്ദേഹം ചോദിക്കുന്നു.
വലിയ മന്ദിരം പണിതങ്കിലും സ്റ്റേഷനിലെ PRO മുമ്പിൽ ഇരിക്കാൻ ഒരു കസേര പോലും ഇല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ബോർഡിൽ മാത്രം മാതൃകയെന്നു എഴുതി വയ്ക്കുകയും, കാക്കിക്കുള്ളിലെ പോലീസിന് വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ പോസ്റ്റിനു താഴെ നിരവധി ആളുകളാണ് പ്രതികരിക്കുന്നത്





