ലേസർ ഷോ പദ്ധതി ഇടുക്കി ടൂറിസത്തിന് പുത്തനുണർവ് നൽകും : വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി

ലേസർ ഷോ പദ്ധതി ഇടുക്കി ടൂറിസത്തിന് പുത്തനുണർവ് നൽകും : വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി

ഇടുക്കി ആര്‍ച്ച് ഡാമിന്റെ ഭീമാകാരമായ പ്രതലത്തെ തിരശ്ശീല ആക്കി മാറ്റി രാത്രികാലങ്ങളിൽ വിനോദസഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ലേസർ പ്രദർശനം ഇടുക്കിയിലെ ടൂറിസം മേഖലയ്ക്ക് പുതുജീവൻ നൽകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി K. കൃഷ്ണൻകുട്ടി പറഞ്ഞു.

ഇടുക്കി ഡി.ടി.പി.സി. പാർക്കിൽ നടന്ന യോഗത്തിൽ ലേസർ പ്രദർശന പദ്ധതിയുടെ ശിലാസ്ഥാപന കർമ്മം മന്ത്രി ഓൺലൈനായി നിർവഹിച്ചു. പദ്ധതി പ്രദേശവാസികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4

ഇടുക്കി പദ്ധതി രാഷ്ട്രത്തിന് സമർപ്പിച്ചിട്ട് അമ്പത് വർഷം പൂർത്തിയായിരിക്കുകയാണ്. 1970 ഫെബ്രുവരി 12-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഇടുക്കിപദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചതും മന്ത്രി ഓർമ്മിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4

അർദ്ധശതാബ്ദി പിന്നിടുന്ന ഈ ഘട്ടത്തിൽ ഏഷ്യയിലെ രണ്ടാമത്തെ വലിയ ആര്‍ച്ച് ഡാം എന്ന ഖ്യാതിയുള്ള ഇടുക്കി ഡാമിനെ പുതിയ വിനോദസഞ്ചാര അനുഭവമാക്കി മാറ്റുകയാണ് ലക്ഷ്യം.

ഇടുക്കി ആര്‍ച്ച് ഡാമിന്റെ പ്രതലത്തിൽ ലേസർ പ്രദർശനം ഒരുക്കുക എന്നത് വർഷങ്ങൾക്കുമുമ്പ് ആലോചിച്ച സ്വപ്ന പദ്ധതിയായിരുന്നു. സാങ്കേതിക വെല്ലുവിളികളും സുരക്ഷാ പരിശോധനകളും പൂർത്തിയാക്കേണ്ട സാഹചര്യം നിലനിന്നതിനാൽ പദ്ധതി വൈകിയതായും മന്ത്രി പറഞ്ഞു.

എന്നാൽ ഇപ്പോൾ എല്ലാ സാങ്കേതിക പഠനങ്ങളും പൂർത്തിയാക്കി ദേശീയ അണക്കെട്ട് സുരക്ഷ അതോറിറ്റിയുടെ നിർദേശങ്ങൾ ഉൾപ്പെടുത്തി പദ്ധതിക്ക് തുടക്കം കുറിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

പദ്ധതി ശിലാസ്ഥാപന ഘട്ടത്തിലെത്തുന്നതിനുപിന്നിൽ മന്ത്രി റോഷി അഗസ്റ്റിൻ നടത്തിയ നിരന്തര പരിശ്രമങ്ങളുണ്ടെന്നും ഇടുക്കിയിലെ വിനോദസഞ്ചാര വികസനത്തിനായി അദ്ദേഹം നടത്തിയ ഇടപെടലുകൾ അഭിനന്ദനാർഹമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിവിധ പ്രശ്നങ്ങൾ പരിഹരിക്കുകയും വൈദ്യുതി ബോർഡുമായി ബന്ധപ്പെട്ട തർക്കങ്ങൾ തീർക്കുകയും പദ്ധതിക്കാവശ്യമായ ധനസഹായം ലഭ്യമാക്കുകയും ചെയ്ത ശ്രമങ്ങൾ ഈ പദ്ധതിയുടെ വിജയത്തിന് നിർണായകമായതായി മന്ത്രി വ്യക്തമാക്കി.