തൊടുപുഴ ജില്ലാ ആശുപത്രി : 70 വർഷം പഴക്കമുള്ള പഴയ കെട്ടിടം ഏതുസമയവും തകർന്നു വീഴാവുന്ന നിലയിൽ

തൊടുപുഴ ജില്ലാ ആശുപത്രി : 70 വർഷം പഴക്കമുള്ള പഴയ കെട്ടിടം ഏതുസമയവും തകർന്നു വീഴാവുന്ന നിലയിൽ

തൊടുപുഴ: തൊടുപുഴ ജില്ലാ ആശുപത്രിയിൽ 70 വർഷം പഴക്കമുള്ള ഒരു കെട്ടിടം തകർച്ചാഭീഷണിയിൽ തുടരുന്നു. മേൽക്കൂര പൊളിഞ്ഞും ഘടന ദുർബലമായും നിലകൊള്ളുന്ന ഈ കെട്ടിടം ഏതുസമയവും നിലംപൊത്തുമെന്ന ആശങ്കയിലാണ് ആശുപത്രിയിലെത്തുന്നവർ.

നൂറുകണക്കിന് രോഗികളും കൂട്ടിരിപ്പുകാരും ദിനംപ്രതി എത്തുന്ന ആശുപത്രി പരിസരത്തുള്ള ഈ കെട്ടിടം ഒരു വർഷത്തിലേറെയായി ഉപയോഗശൂന്യമാണ്. എട്ട് മാസം മുമ്പ് തന്നെ കെട്ടിടം പരിശോധിച്ച് അൺഫിറ്റ് സർട്ടിഫിക്കറ്റ് നൽകണമെന്ന് ആശുപത്രി സൂപ്രണ്ട് ജില്ലാ പഞ്ചായത്തിനെ സമീപിച്ചിരുന്നു. എന്നാൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ ആരോപണം.

Slide 1
Slide 2
Slide 3
Slide 4

ഇടുക്കി ജില്ലാ പഞ്ചായത്ത് അൺഫിറ്റ് സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ കെട്ടിടം പൊളിച്ചുനീക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് അധികൃതർ പറയുന്നു. നിലവിൽ കെട്ടിടത്തിലേക്ക് ആളുകൾ പ്രവേശിക്കാതിരിക്കാൻ കയർ കെട്ടി തടഞ്ഞിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4

അതേസമയം അപകടാവസ്ഥയിലായ ഈ കെട്ടിടത്തിന്റെ ഒരു ഭാഗത്ത് പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുന്നതായും സമീപത്ത് ഇരുചക്ര വാഹന പാർക്കിംഗും ഉള്ളതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്കു എതിർപ്പില്ലാത്തതിനാലാണ് ഭാഗികമായി ഉപയോഗിക്കാൻ അനുമതി നൽകിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

അപകടം സംഭവിക്കുന്നതിന് മുമ്പ് പഴയ കെട്ടിടം അടിയന്തരമായി പൊളിച്ചുനീക്കാൻ ജില്ലാ പഞ്ചായത്തും ആശുപത്രി ഭരണകൂടവും നടപടി സ്വീകരിക്കണമെന്ന് ആശുപത്രിയിലെത്തുന്നവർ ആവശ്യപ്പെട്ടു.