നിയമസഭാ തെരഞ്ഞെടുപ്പിനായി ജില്ല പൂർണ സജ്ജമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്

നിയമസഭാ തെരഞ്ഞെടുപ്പിനായി ജില്ല പൂർണ സജ്ജമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്

ഏപ്രിൽ 9ന് സുതാര്യവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4

ജില്ലയിൽ ആകെ 8,03,701 വോട്ടർമാരാണുള്ളത്. ഇതിൽ 4,06,891 സ്ത്രീകളും 3,96,802 പുരുഷന്മാരും 8 ട്രാൻസ്ജെൻഡർമാരും ഉൾപ്പെടുന്നു. വോട്ടർമാരിൽ 50.62 ശതമാനം സ്ത്രീകളും 49.37 ശതമാനം പുരുഷന്മാരുമാണ്. ജില്ലയിൽ 1076 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും വോട്ടവകാശം ഉറപ്പാക്കുന്നതിനുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ പൊതുനിരീക്ഷകർ, ചെലവ് നിരീക്ഷകർ, പോലീസ് നിരീക്ഷകൻ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. പൂർണ്ണമായും ഹരിതചട്ടം പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക.

മൂന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങൾ

ജില്ലയിൽ മൂന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. തൊടുപുഴ, ഇടുക്കി, ഉടുമ്പൻചോല മണ്ഡലങ്ങളിലെ വോട്ടെണ്ണൽ പൈനാവ് എം.ആർ.എസ് സ്കൂളിൽ നടക്കും. ദേവികുളം മണ്ഡലത്തിന്റെ വോട്ടെണ്ണൽ മൂന്നാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലും പീരുമേട് മണ്ഡലത്തിന്റെ വോട്ടെണ്ണൽ മരിയഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിലുമാണ് നടത്തുക.