നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയില്‍

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയില്‍

ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സജിയെ പൊലീസ് പിടികൂടി. വീടിന് സമീപത്തെ പറമ്പില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

നെടുങ്കണ്ടം പച്ചടി തോട്ടുവാക്കടയില്‍ വീടിന് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ പൊലീസ് കണ്ടെത്തിയതിന് പിന്നാലെ സജി ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസിനെ കണ്ടതോടെ മുന്‍കൂട്ടി തയ്യാറാക്കി വച്ച ബാഗുമായി ഇയാള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു.

സജിയുടെ അമ്മ മേരിക്കുട്ടിയും സഹോദരന്‍ റെജിയും കാണാതായ സംഭവത്തില്‍ ഇയാളുടെ സഹോദരി സിനി ഞായറാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ദുരൂഹ സാഹചര്യത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ വീടിന് സമീപത്തെ പറമ്പില്‍ ഒരു പുരുഷന്റെ കാല്‍ഭാഗം മണ്ണിനടിയില്‍ നിന്ന് പുറത്തേക്ക് കാണപ്പെട്ടത് നാട്ടുകാരാണ് ശ്രദ്ധിച്ചത്. ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ട് മൃതദേഹങ്ങളും പുറത്തെടുക്കുകയും ചെയ്തു.