ഭാര്യയെ കൊലപ്പെടുത്തിയ കേസ്: ഭർത്താവിന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും
ഏലപ്പാറ സ്വദേശിയായ ഭാഗ്യരാജ് (48) ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിനും ₹2,00,000 രൂപ പിഴയ്ക്കും ശിക്ഷിക്കപ്പെട്ടു. ഫോർത്ത് അഡീഷണൽ ഡിസ്ട്രിക്ട് കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയാണ് വിധി പ്രസ്താവിച്ചത്.
പിഴ അടയ്ക്കാത്ത പക്ഷം രണ്ടുവർഷം കൂടി കഠിന തടവ് അനുഭവിക്കണമെന്നുമാണ് കോടതി നിർദ്ദേശം.
2018 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭാര്യയായ ഷേർളിയെ സാരി ഉപയോഗിച്ച് കഴുത്തിൽ കുരുക്കിട്ട് കഴുക്കോലിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്നാണ് കേസിലെ കണ്ടെത്തൽ.


