വാളറയിൽ കാട്ടാനയുടെ ജഡം കണ്ടെത്തി

വാളറയിൽ കാട്ടാനയുടെ ജഡം കണ്ടെത്തി

നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള വാളറ കുളമാംകുടി ഭാഗത്ത് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ജനവാസ മേഖലയിലെ കൃഷിയിടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Slide 1
Slide 2
Slide 3
Slide 4

കുളമാംകുടി, ഒഴിവത്തടം, പഴമ്പിള്ളിച്ചാൽ, വാളറ കമ്പനിപ്പടി, പാട്ടിടബ് തുടങ്ങിയ പ്രദേശങ്ങളിൽ നിരന്തരം ഭീതി വിതച്ചിരുന്ന ഒറ്റക്കൊമ്പനാണ് ചരിഞ്ഞത്. പ്രദേശത്തെ കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിച്ചിരുന്ന ഈ ആന നാട്ടുകാരുടെ പ്രധാന ആശങ്കയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4

സംഭവസ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ തുടർനടപടികൾ സ്വീകരിച്ചു. വന്യമൃഗശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലികളിൽ നിന്നാണോ ആനയ്ക്ക് ഷോക്കേറ്റതെന്ന കാര്യം ഉൾപ്പെടെ അന്വേഷണം പുരോഗമിക്കുകയാണ്.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ. തുടർന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം ജഡം സംസ്കരിച്ചു.

Slide 1
Slide 2
Slide 3
Slide 4