സഹകരണ നിക്ഷേപകരുടെ ആവശ്യങ്ങളുമായി സെപ്റ്റംബർ 9ന് നിയമസഭാ മാർച്ച്

സഹകരണ നിക്ഷേപകരുടെ ആവശ്യങ്ങളുമായി സെപ്റ്റംബർ 9ന് നിയമസഭാ മാർച്ച്

സഹകരണ സംഘങ്ങളിലെ നിക്ഷേപകരുടെ കാലാവധി പൂർത്തിയായ നിക്ഷേപങ്ങൾ തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 9ന് നിയമസഭാ മാർച്ച് നടത്തും.

യുഡിഎഫ് സർക്കാർ അധികാരമേറ്റിട്ട് 100 ദിവസം പിന്നിട്ടിട്ടും സഹകരണ സംഘങ്ങളിലെ നിക്ഷേപകർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഫലപ്രദമായ നടപടികൾ ആരംഭിച്ചിട്ടില്ലെന്നാണ് ഫോറത്തിന്റെ ആരോപണം. വായ്പാ കുടിശ്ശിക വരുത്തിയവർക്ക് വിവിധ ആനുകൂല്യങ്ങൾ നൽകുകയും തിരിച്ചടവ് കാലാവധി നീട്ടിനൽകുകയും ചെയ്യുന്നത് സംഘങ്ങളുടെ പണലഭ്യതയെ പ്രതികൂലമായി ബാധിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.

കാലാവധി പൂർത്തിയായ നിക്ഷേപങ്ങൾ അടിയന്തരമായി തിരിച്ചുനൽകുക, നിക്ഷേപങ്ങളുടെ പലിശ മുടക്കമില്ലാതെ പ്രതിമാസം ലഭ്യമാക്കുക, നിക്ഷേപ തട്ടിപ്പുകളിൽ ഉൾപ്പെട്ടവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുക തുടങ്ങിയ ആവശ്യങ്ങളാണ് ഫോറം ഉന്നയിക്കുന്നത്.

മുൻ സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി ജി. സുധാകരൻ എംഎൽഎ മാർച്ച് ഉദ്ഘാടനം ചെയ്യും. ഡെപ്പോസിറ്റേഴ്‌സ് ഫോറം സംസ്ഥാന ഭാരവാഹികളായ പി.എ. തോമസ് അങ്കമാലി, ഡോ. ജോർജ് എം.ജെ., എ.സി. ബേബിച്ചൻ കോട്ടയം, റോയി വെള്ളരിങ്ങാട്ട് പാലാ, പ്രൊഫ. നെടുങ്കുന്നം രഘുദേവ് എന്നിവരും തിരുവനന്തപുരം ജില്ലാ ഭാരവാഹികളും മാർച്ചിന് നേതൃത്വം നൽകും.

വാർത്താസമ്മേളനത്തിൽ കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്‌സ് ഫോറം സംസ്ഥാന സെക്രട്ടറി എ.സി. ബേബിച്ചൻ, വൈസ് പ്രസിഡന്റ് റോയി വെള്ളരിങ്ങാട്ട് പാലാ, ജില്ലാ പ്രസിഡന്റ് സാബു മാത്യു കുറവിലങ്ങാട്, സെക്രട്ടറി ബിനു മാത്യുസ്, ട്രഷറർ ജൂലിയസ് രാമപുരം എന്നിവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4

‘സഹകരണ നിക്ഷേപകർക്ക് നീതി വേണം’ എന്ന മുദ്രാവാക്യമുയർത്തിയാണ് മാർച്ച് സംഘടിപ്പിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4