സാധാരണക്കാരുടെ ജനപ്രതിനിധി,അവസാന ഇടപെടലും സാധാരണക്കാര്‍ക്ക്

ഭൗതികശരീരം തിരുവനന്തപുരം എം എന്‍ സ്മാരകത്തില്‍ലെ പൊതുദര്‍ശനത്തിന് ശേഷം വണ്ടിപ്പെരിയാറിൽ എത്തിക്കും.വണ്ടിപ്പെരിയാർ ടൗൺഹാളിൽ രാവിലെ 11 മുതൽ പൊതുദർശനം.സംസ്കാരം വൈകിട്ട് 4 ്ന്

സാധാരണക്കാരുടെ ജനപ്രതിനിധി,അവസാന ഇടപെടലും സാധാരണക്കാര്‍ക്ക്

തോട്ടം തൊഴിലാളികളുടെ അവകാശപോരാട്ടങ്ങളിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ വാഴൂർ സോമൻ, എം.എൽ.എയായ ശേഷവും ഹൈറേഞ്ച് പ്രദേശങ്ങളിലെത്തി പ്രവർത്തനം തുടരാൻ തന്റെ പഴയ മഹീന്ദ്ര ജീപ്പിനെയാണ് ഔദ്യോഗിക വാഹനമായി തിരഞ്ഞെടുക്കിയത്. സാധാരണക്കാരുടെ സുഹൃത്തും തോട്ടം മേഖലയിലെ അനിഷേധ്യ നേതാവുമായ അദ്ദേഹം ഇടുക്കിയിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ മുഖമായിരുന്നു.

Slide 1
Slide 2
Slide 3
Slide 4

1974-ൽ പൊതുരംഗത്തെത്തിയ സോമൻ, 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സിറിയക് തോമസിനെ 1,835 വോട്ടിന് തോൽപ്പിച്ച് ആദ്യമായി നിയമസഭയിൽ പ്രവേശിച്ചു. എം.എൽ.എ പദവിയുടെ കാലാവധി പൂർത്തിയാക്കുന്നതിനുമുമ്പെയാണ് നിര്യാണം സംഭവിച്ചത്.

1952 സെപ്റ്റംബർ 14-ന് കോട്ടയത്തിലെ വാഴൂരിൽ കുഞ്ഞുപാപ്പന്റെയും പാർവതിയുടെയും മകനായി ജനിച്ച സോമൻ, എ.ഐ.എസ്.എഫ്. മുഖേനയാണ് രാഷ്ട്രീയത്തിലേക്ക് കടന്നത്. ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷൻ, സംസ്ഥാന വെയർഹൗസിംഗ് കോർപ്പറേഷൻ അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ പ്രവർത്തക സമിതി അംഗവുമായിരുന്നു.

മുഖ്യമന്ത്രിയുൾപ്പെടെ നിരവധി മന്ത്രിമാരും പാർട്ടി നേതാക്കളും മരണവാർത്ത അറിഞ്ഞ് സ്ഥലത്തെത്തി അനുശോചനം രേഖപ്പെടുത്തി.