തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു
തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു. പാറത്തോട് ഇടക്കുന്നം വഞ്ചിമല സ്വദേശി രാജു (62) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. തോട്ടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് രാജുവിന് പാമ്പുകടിയേറ്റത്. കടിയേറ്റ ഉടൻ തന്നെ കുഴഞ്ഞുവീണ അദ്ദേഹത്തെ സഹതൊഴിലാളികളും നാട്ടുകാരും ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



