ജില്ലയില്‍ 52 ഗ്രാമ പഞ്ചായത്തുകളില്‍ 36 ഇടത്ത് യു.ഡി.എഫും 16 ഇടത്ത് എല്‍.ഡി.എഫും ഭരണത്തിലേറി.
ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തുകളില്‍ അഞ്ചില്‍ നാലും എല്‍.ഡി.എഫിന്
പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ജില്ലയില്‍ 52 ഗ്രാമപഞ്ചായത്തുകളില്‍ 36 ഇടത്ത് യു.ഡി.എഫും 16 ഇടത്ത് എല്‍.ഡി.എഫും ഭരണത്തിലേറി
അനിശ്ചിതത്വം നില നിന്ന അഞ്ച് പഞ്ചായത്തുകളില്‍ നാലിടത്ത് നറുക്കെടുപ്പ് നടന്നപ്പോള്‍ മൂന്നിടത്ത് എല്‍.ഡി.എഫ് ഭരണത്തിലെത്തി.
മണക്കാട്, കൊക്കയാർ, രാജകുമാരി, പള്ളിവാസല്‍ എന്നിവിടങ്ങളിലാണ് നറുക്കെടുപ്പ് നടന്നത്. ഇതില്‍ മണക്കാട്, കൊക്കയാർ, രാജകുമാരി എന്നിവിടങ്ങളില്‍ എല്‍.ഡി.എഫും പള്ളിവാസലില്‍ യു.ഡി.എഫും ഭരണം കൈയാളി.
കേവല ഭൂരിപക്ഷമില്ലാതിരുന്ന ഉപ്പുതറ പഞ്ചായത്തില്‍ സ്വതന്ത്രന്റെ പിന്തുണയോടെ എല്‍.ഡി.എഫ് അധികാരത്തിലേറി.
എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ ആറിലും പ്രസിഡന്റ് പദവി കോണ്‍ഗ്രസിനാണ്. 52 പഞ്ചായത്തുകളില്‍ 30 എണ്ണത്തിലും പ്രസിഡന്റ് പദവി കോണ്‍ഗ്രസിനാണ് ലഭിച്ചത്. സി.പി.എമ്മിന് ലഭിച്ച പ്രസിഡന്റ് പദവികളില്‍ മൂന്നെണ്ണം നറുക്കെടുപ്പിലൂടെ ലഭിച്ചതാണ്.
മൂന്നാർ, മാങ്കുളം, വെള്ളത്തൂവല്‍, അടിമാലി, മറയൂർ, പള്ളിവാസല്‍, വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നത്തടി, രാജാക്കാട്, അയ്യപ്പൻകോവില്‍, കാഞ്ചിയാർ, ഇരട്ടയാർ, കുമളി, ചക്കുപള്ളം, വണ്ടൻമേട്, കുടയത്തൂർ, വെള്ളിയാമറ്റം, അറക്കുളം, വണ്ണപ്പുറം, ഉടുമ്പന്നൂർ, ആലക്കോട്, പാമ്പാടുംപാറ, നെടുങ്കണ്ടം, കാമാക്ഷി, പെരുവന്താനം, പീരുമേട്, ഏലപ്പാറ എന്നിവിടങ്ങളിലാണ് പ്രസിഡന്റ് പദവി കോണ്‍ഗ്രസിന് ലഭിച്ചു.
കോടിക്കുളം, കരിമണ്ണൂർ, കുമാരമംഗലം, കരിങ്കുന്നം, പുറപ്പുഴ എന്നിവിടങ്ങളില്‍ കേരള കോണ്‍ഗ്രസിന് പ്രസിഡന്റ് പദവി ലഭിച്ചു.
ഇടവെട്ടി പഞ്ചായത്തിലാണ് മുസ്ലിം ലീഗിന് പ്രസിഡന്റ് പദവി ലഭിച്ചത്.
വടവട, ഇടമലക്കുടി, കാന്തല്ലൂർ, രാജകുമാരി, സേനാപതി, ശാന്തൻപാറ, ചിന്നക്കനാല്‍, ഉപ്പുതറ, മുട്ടം, മണക്കാട്, ഉടുമ്പൻചോല, കരുണാപുരം, കൊക്കയാർ, വണ്ടിപ്പെരിയാർ എന്നിവിടങ്ങളില്‍ സി.പി.എമ്മിന് പഞ്ചായത്ത് പ്രസിഡന്റ് പദവി ലഭിച്ചപ്പോള്‍ സി.പി.ഐക്ക് ദേവികുളം ലഭിച്ചു.
മുട്ടം, കരുണാപുരം, ശാന്തൻപാറ, സേനാപതി, ചിന്നക്കനാല്‍, കാന്തല്ലൂർ, വണ്ടിപ്പെരിയാർ, വട്ടവട, പള്ളിവാസല്‍ എന്നിവിടങ്ങളില്‍ സി.പി.ഐക്കാണ് വൈസ് പ്രസിഡന്റ് സ്ഥാനം. ബൈസണ്‍വാലിയാണ് കേരള കോണ്‍ഗ്രസ് എമ്മിന് പ്രസിഡന്റ് പദവി ലഭിച്ച പഞ്ചായത്ത്.





