മകരവിളക്ക് : ജില്ലയിലെ ഒരുക്കങ്ങള്‍ വിലയിരുത്തി എഡിഎം

പുല്ലുമേട് ഭാഗത്ത് കൂടുതല്‍ പോലീസുകാരെ വിന്യസിക്കും; കുമളി - കോഴിക്കാനം റൂട്ടില്‍ 60 ബസുകളുമായി കെഎസ്‌ആര്‍ടിസി

മകരവിളക്ക് : ജില്ലയിലെ ഒരുക്കങ്ങള്‍ വിലയിരുത്തി എഡിഎം

മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിലെ ഒരുക്കങ്ങള്‍ വിലയിരുത്തി എഡിഎം ഷൈജു പി ജേക്കബിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗം.

Slide 1
Slide 2
Slide 3
Slide 4

വാഹനാപകടം, ഗതാഗത തടസം എന്നിവ ഒഴിവാക്കുന്നതിനായി ഓരോ ജങ്ഷനുകളിലും കൂടുതല്‍ പോലീസ് സേനാംഗങ്ങളെ നിയോഗിക്കും. പുല്ലുമേട് ഭാഗത്ത് ഭക്തരുടെ സുരക്ഷയ്ക്കായി കൂടുതല്‍ പോലീസുകാരെ വിന്യസിപ്പിച്ച്‌ സുരക്ഷ ഉറപ്പാക്കും.

മകരവിളക്ക് ഡ്യൂട്ടിക്കായി എത്തുന്ന വിവിധ വകുപ്പുകളുടെ വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നതിനായി പാർക്കിങ് ഏരിയ പ്രത്യേകം തിരിച്ച്‌ ലഭ്യമാക്കും. കുമളി - കോഴിക്കാനം റൂട്ടില്‍ രാവിലെ ആറുമുതല്‍ വൈകിട്ട് നാലുവരെ മകരവിളക്ക് ദിവസം 60 കെഎസ്‌ആർടിസി ബസ് തീർഥാടകർക്കായി സർവീസ് നടത്തും. 10 ബസുകള്‍ തീർഥാടകരുടെ തിരക്ക് അനുസരിച്ച്‌ ക്രമീകരിക്കും. അഞ്ച് കേന്ദ്രങ്ങളില്‍ ഫയർ ഫോഴ്സിനെ വിന്യസിക്കും.