പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ ഉന്നത വിദ്യാരംഭവും വിജ്ഞാനദീപ പ്രോജ്ജ്വലനവും 17ന്
പെരുവന്താനം: സെന്റ് ആന്റണീസ് കോളജ് പെരുവന്താനം ഈ അധ്യയന വർഷം പ്രവേശനം നേടിയ ഡിഗ്രി വിദ്യാർഥികൾക്കായുള്ള ഉന്നത വിദ്യാരംഭവും വിജ്ഞാനദീപ പ്രോജ്ജ്വലനവും ജൂൺ 17-ന് നടക്കും.
രാവിലെ 10 മണിക്ക് കോളജ് ചെയർമാൻ ബെന്നി തോമസ് അധ്യക്ഷനാകുന്ന സമ്മേളനം മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുന്ന വിദ്യാർഥികൾക്കായി അദ്ദേഹം വിജ്ഞാനദീപം തെളിയിക്കും.
ചടങ്ങിൽ ഫാ. സോബിൻ താഴത്തുവീട്ടിൽ മുഖ്യപ്രഭാഷണം നടത്തും. റവ. ഡോ. സേവ്യർ കൊച്ചുപറമ്പിൽ, കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, വൈസ് പ്രിൻസിപ്പൽ സുപർണ രാജു എന്നിവർ പ്രസംഗിക്കും.
സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി രചിച്ച പാഷൻ ക്വോഷ്യന്റ് എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും. ബിഷപ് മാർ ജേക്കബ് മുരിക്കനിൽ നിന്ന് റവ. ഡോ. സേവ്യർ കൊച്ചുപറമ്പിൽ പുസ്തകം ഏറ്റുവാങ്ങും.
വിദ്യാർഥികൾക്കായി അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക ബ്രിഡ്ജ് പ്രോഗ്രാമിനും ചടങ്ങോടെ തുടക്കമാകും. മോട്ടിവേഷണൽ സ്പീക്കർമാരായ ഡോ. ബിനു കണ്ണന്താനം, അനീഷ് മോഹൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.


