സിറിയക് തോമസ് എം.എൽ.എയുടെ ഓഫിസ് പീരുമേട്ടിൽ പ്രവർത്തനം ആരംഭിച്ചു
സിറിയക് തോമസ് എം.എൽ.എയുടെ ഓഫിസ് പീരുമേട്ടിൽ പ്രവർത്തനം ആരംഭിച്ചു. ബി.എസ്.എൻ.എൽ ഓഫിസിന് എതിർവശത്തുള്ള കഞ്ഞൂപറമ്പിൽ ബിൽഡിംഗിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ കെ.പി.സി.സി നിർവാഹ സമിതിയംഗം ജോയി തോമസ്, സിറിയക് തോമസ് എം.എൽ.എ, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.എൻ. അബ്ദുൽ അസീസ്, ജില്ലാ സെക്രട്ടറി ടി.എച്ച്. അബ്ദുൽ സമദ്, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ എ. മുഹമ്മദ് ഷാജി, ആർ.എസ്.പി ജില്ലാ സെക്രട്ടറി ജി. വർഗീസ്, ഷാജി പൈനാടത്ത്, പി.എ. അബ്ദുൽ റഷീദ്, പി.ആർ. അയ്യപ്പൻ, അരുണ്‍ പൊടിപാറ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ റോബിൻ കാരയ്ക്കാട്ട്, ജോർജ് ജോസഫ്, എൻ.ജി.ഒ അസോസിയേഷൻ മുൻ സെക്രട്ടറി എം. ഉദയസൂര്യൻ എന്നിവർ സംസാരിച്ചു.
ജനങ്ങളുടെ പരാതികളും വികസന ആവശ്യങ്ങളും നേരിട്ട് സ്വീകരിക്കുന്നതിനും മണ്ഡലത്തിലെ വിവിധ വിഷയങ്ങളിൽ കാര്യക്ഷമമായ ഇടപെടൽ ഉറപ്പാക്കുന്നതിനുമായാണ് പീരുമേട്ടിൽ എം.എൽ.എ ഓഫിസ് പ്രവർത്തനം ആരംഭിച്ചതെന്ന് സംഘാടകർ അറിയിച്ചു.


