കോമേഴ്സ് വിഭാഗത്തിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്ക് അനുമോദനം നൽകി

കോമേഴ്സ് വിഭാഗത്തിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്ക് അനുമോദനം നൽകി

ഹയർസെക്കൻഡറി പരീക്ഷയിൽ കോമേഴ്സ് വിഭാഗത്തിൽ ജില്ലയിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും അഞ്ച് എ പ്ലസ് നേടിയ വിദ്യാർഥികളെയും അസോസിയേഷൻ ഓഫ് കോമേഴ്സ് ടീച്ചേഴ്സ് (ആക്‌ട്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

അനുമോദന സമ്മേളനം റോയ് കെ. പൗലോസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കട്ടപ്പന നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി മുഖ്യാതിഥിയായി. ജില്ലാ പ്രസിഡന്റ് ബിജു തങ്കപ്പൻ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്ക് ഉപഹാരങ്ങളും സമ്മാനിച്ചു.

തൊടുപുഴ ഐക്യാംസ് അക്കാദമിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കോമേഴ്സ് മേഖലയിലെ ഉന്നത പഠന-തൊഴിൽ സാധ്യതകളായ സി.എ, എ.സി.സി.എ, കമ്പനി സെക്രട്ടറി, സി.എം.എ തുടങ്ങിയ കോഴ്സുകളെക്കുറിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി പ്രത്യേക ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു.

ഐ.സി.എം.എ.ഐ കോട്ടയം ചാപ്റ്റർ ചെയർമാൻ സിജോ കെ.വി ക്ലാസുകൾ നയിച്ചു. പ്രോഗ്രാം കോർഡിനേറ്റർ സജിൻ സ്‌കറിയ, ഐക്യാംസ് സി.ഇ.ഒ അജേഷ് ഇ.എസ്, ആക്‌ട് ഭാരവാഹികളായ ബിനോയി ജോർജ്, മാർട്ടിൻ ജോസഫ്, മഞ്ജു വിൽസൺ, അജേഷ് കെ.ടി, നിഷ ആന്റണി, ജിൻസി കെ. ബേബി എന്നിവർ സംസാരിച്ചു.