ജില്ലയില്‍ 29,207 ഇതര സംസ്ഥാന തൊഴിലാളികള്‍; രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഉള്‍പ്പെടെ എണ്ണം കൂടുമെന്ന് സൂചന

ജില്ലയില്‍ 29,207 ഇതര സംസ്ഥാന തൊഴിലാളികള്‍; രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഉള്‍പ്പെടെ എണ്ണം കൂടുമെന്ന് സൂചന

ജില്ലയിലെ വിവിധ മേഖലകളില്‍ 29,207 ഇതര സംസ്ഥാന തൊഴിലാളികള്‍ തൊഴില്‍ ചെയ്യുന്നുവെന്ന് സര്‍ക്കാര്‍ രേഖകള്‍. തൊഴില്‍ വകുപ്പിന്റെ കണക്കുകള്‍ പ്രകാരമാണ് ജില്ലയില്‍ മുപ്പതിനായിരത്തോളം അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നുവെന്ന് വ്യക്തമാകുന്നത്.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി തൊഴില്‍ വകുപ്പ് നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍ ക്രോഡീകരിച്ചാണ് ഈ കണക്ക് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ രജിസ്റ്റര്‍ ചെയ്യാത്ത നിരവധി തൊഴിലാളികള്‍ കൂടി ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു. ഇവരുടെ വിവരങ്ങളും ഉള്‍പ്പെടുത്തിയാല്‍ ആകെ തൊഴിലാളികളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന് വിലയിരുത്തല്‍.

Slide 1
Slide 2
Slide 3
Slide 4

അതേസമയം, ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം ചില കുറ്റകൃത്യങ്ങളില്‍ ഇവര്‍ പ്രതികളാകുന്ന സംഭവങ്ങളും വര്‍ധിക്കുന്നതായി പോലീസ്-എക്‌സൈസ് വിഭാഗം ചൂണ്ടിക്കാണിക്കുന്നു. പ്രധാനമായും ലഹരിയുമായി ബന്ധപ്പെട്ട കേസുകളിലാണ് ചിലര്‍ ഉള്‍പ്പെടുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മോഷണം ഉള്‍പ്പെടെയുള്ള കേസുകളിലും ഇടപെടല്‍ ഉണ്ടാകുന്നുണ്ടെന്നാണ് സൂചന.

Slide 1
Slide 2
Slide 3
Slide 4

കുറ്റകൃത്യങ്ങളും മയക്കുമരുന്ന് ഉപയോഗവും വ്യാപനവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇവര്‍ക്കിടയിലെ പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ, മതിയായ തിരിച്ചറിയല്‍ രേഖകളില്ലാത്ത അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുകയോ വാടകവീടുകള്‍ നല്‍കുകയോ ചെയ്യുന്നത് നിയമനടപടികള്‍ക്ക് വഴിവയ്ക്കാമെന്ന മുന്നറിയിപ്പും ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ നല്‍കിയിട്ടുണ്ട്.