പാമ്പനാർ സേവനാലയം ജംഗ്ഷനിലെ കൊടുംവളവ് അപകട കെണിയായി മാറുന്നു

പാമ്പനാർ സേവനാലയം ജംഗ്ഷനിലെ കൊടുംവളവ് അപകട കെണിയായി മാറുന്നു

ദേശീയപാത 183യിലെ പാമ്പനാർ സേവനാലയം ജംഗ്ഷനിലെ കൊടുംവളവ് വാഹന ഡ്രൈവർമാർക്കും കാൽനട യാത്രികർക്കും ഒരുപോലെ അപകട കെണിയായി മാറുന്നു. കഴിഞ്ഞ ദിവസം ഇവിടെ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടമുണ്ടായി. കാർ പോസ്റ്റിൽ ഇടിച്ചു നിന്നതിനാൽ സമീപത്തെ കൊക്കയിലേക്ക് പതിക്കാതെ യാത്രക്കാർ രക്ഷപ്പെട്ടു.

ഈ ഭാഗത്ത് അപകടമില്ലാത്ത ദിവസങ്ങൾ അപൂർവമാണെന്ന് നാട്ടുകാർ പറയുന്നു. വളവ് മൂലം വാഹനങ്ങൾ തൊട്ടരികിലെത്തുമ്പോഴാണ് എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണുന്നത്. റോഡ് പരിചയമില്ലാത്ത ഡ്രൈവർമാർ സ്ഥിരമായി അപകടങ്ങളിൽപ്പെടുന്നത് പതിവായിരിക്കുകയാണ്.

Slide 1
Slide 2
Slide 3
Slide 4

രാത്രിയും പകലുമായി നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയാണിത്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങളും പരിചയമില്ലാത്ത ഡ്രൈവർമാരും അപകടത്തിൽപ്പെടുന്നത് സാധാരണമാണ്. റോഡിനിരുവശവും വള്ളി പടർപ്പുകൾ പന്തലിച്ചു വളർന്നതിനാൽ എതിർവശത്ത് നിന്നുള്ള വാഹനങ്ങൾ പലപ്പോഴും കാണാൻ സാധിക്കാത്ത സാഹചര്യമുണ്ട്.

Slide 1
Slide 2
Slide 3
Slide 4

കൂടാതെ ഈ ഭാഗത്ത് അമിതവേഗം കുറയ്ക്കാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. നിലവിൽ കാൽനട യാത്രികർ ഉൾപ്പെടെ ഭയപ്പാടോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്. ദേശീയപാത വിഭാഗത്തിന്റെ നേതൃത്വത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.