മെഡിക്കൽ കോളജുകളിലെ ഒഴിവുകൾ ഉടൻ നികത്തും: ആരോഗ്യമന്ത്രി കെ. മുരളീധരൻ

മെഡിക്കൽ കോളജുകളിലെ ഒഴിവുകൾ ഉടൻ നികത്തും: ആരോഗ്യമന്ത്രി കെ. മുരളീധരൻ

കോട്ടയം: സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടേതുൾപ്പെടെയുള്ള ഒഴിവുകൾ അടിയന്തരമായി നികത്തുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. കായകല്പ്പം ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി കോട്ടയം മെഡിക്കൽ കോളജിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

Slide 1
Slide 2
Slide 3
Slide 4

ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പി.എസ്.സി. അല്ലെങ്കിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാകും നിയമനങ്ങൾ നടത്തുക. ദിവസവേതനാടിസ്ഥാനത്തിൽ നിയമനം ഉണ്ടാകില്ലെന്നും എല്ലാ നിയമനങ്ങളിലും സുതാര്യത ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4

സംസ്ഥാനത്താകെ സീനിയർ റെസിഡന്റ് ഡോക്ടർമാരുടെ 500 അധിക തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചതായും രോഗികൾക്ക് ഇൻഷുറൻസ് സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

സർക്കാർ ആശുപത്രികളെ രോഗികൾക്ക് കൂടുതൽ ആശ്വാസം നൽകുന്ന കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും സ്വകാര്യ ആശുപത്രികളിലുള്ള സൗകര്യങ്ങൾ സർക്കാർ ആശുപത്രികളിലും ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പാലിയേറ്റീവ് കെയറിനായി പ്രത്യേക വകുപ്പ് ആരംഭിക്കുന്ന കാര്യം പരിഗണനയിലാണെന്നും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി, കാർഡിയോളജി ബ്ലോക്കുകളുടെ നിർമ്മാണം വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു.

യോഗത്തിൽ കോട്ടയം മെഡിക്കൽ കോളജിലെയും ആശുപത്രിയിലെയും പോരായ്മകളും അടിയന്തര ആവശ്യങ്ങളും വകുപ്പ് മേധാവികളും വിദ്യാർഥി പ്രതിനിധികളും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

Slide 1
Slide 2
Slide 3
Slide 4

നാട്ടകം സുരേഷ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ, ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ, ആരോഗ്യ മന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് ഡോ. ഡി. സുനിൽ, മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.ജി. ജേക്കബ് തോമസ്, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ്, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. ജയപ്രകാശ് എന്നിവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4