വാഹനങ്ങളിൽ മാറ്റങ്ങൾ: പൊതുജനാഭിപ്രായം തേടി കേരള മോട്ടോർ വാഹന വകുപ്പ്

വാഹനങ്ങളിൽ മാറ്റങ്ങൾ: പൊതുജനാഭിപ്രായം തേടി കേരള മോട്ടോർ വാഹന വകുപ്പ്

വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ (Vehicle Modifications) സംബന്ധിച്ചും വാഹനങ്ങളുടെ വ്യക്തിഗത പേഴ്‌സണലൈസേഷനെക്കുറിച്ചും പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ, നിർദേശങ്ങൾ, ആവശ്യങ്ങൾ, ആശങ്കകൾ എന്നിവ അറിയുന്നതിനായി കേരള മോട്ടോർ വാഹന വകുപ്പ് (MVD) സർവേ ആരംഭിച്ചു. റോഡ് സുരക്ഷയും പരിസ്ഥിതി മാനദണ്ഡങ്ങളും ഉറപ്പാക്കിക്കൊണ്ട് വാഹനപ്രേമികൾക്കും പൊതുജനങ്ങൾക്കും അനുയോജ്യമായ വ്യക്തവും പുരോഗമനപരവുമായ നയരേഖ രൂപീകരിക്കുകയാണ് സർവേയുടെ ലക്ഷ്യം.

Slide 1
Slide 2
Slide 3
Slide 4

സർവേയിൽ പങ്കെടുക്കാൻ താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം ലിങ്ക് ഉപയോഗിക്കുകയോ അനുബന്ധ QR കോഡ് സ്‌കാൻ ചെയ്യുകയോ ചെയ്യാം.

Slide 1
Slide 2
Slide 3
Slide 4

https://forms.gle/RTfZFtS1KqRz5pFY8

വാഹനമാറ്റങ്ങൾ സംബന്ധിച്ച ഭാവി നയരൂപീകരണത്തിൽ നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും നിർണായകമാകുന്നതിനാൽ പരമാവധി ആളുകൾ സർവേയിൽ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്തണമെന്ന് മോട്ടോർ വാഹന വകുപ്പ് അഭ്യർഥിക്കുന്നു.

Slide 1
Slide 2
Slide 3
Slide 4