ഖാദി ഓണം മേളയ്ക്ക് തുടക്കം; ഖാദിയെ കൂടുതൽ ജനകീയമാക്കുമെന്ന് മന്ത്രി മോൻസ് ജോസഫ്

ഖാദി ഓണം മേളയ്ക്ക് തുടക്കം; ഖാദിയെ കൂടുതൽ ജനകീയമാക്കുമെന്ന് മന്ത്രി മോൻസ് ജോസഫ്

കോട്ടയം: സമൂഹത്തിലേക്ക് ഖാദിയുടെ സന്ദേശമെത്തിക്കുന്നതിലൂടെ നമ്മുടെ സംസ്കാരത്തെ സംരക്ഷിക്കുകയാണെന്ന് ജലവിഭവ-ഭവന നിർമാണ വകുപ്പ് മന്ത്രി Mons Joseph പറഞ്ഞു. കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ഓണം മേള 2026-ന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

Slide 1
Slide 2
Slide 3
Slide 4

ഖാദി വകുപ്പ് മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്നതിനാൽ ഈ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ പ്രത്യേക ശ്രദ്ധ ലഭിക്കുമെന്നും, ഖാദിയെ കൂടുതൽ ജനകീയമാക്കുന്നതിൽ ഇത്തരം മേളകൾ നിർണായക പങ്കുവഹിക്കുമെന്നും മന്ത്രി പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

കോട്ടയം സി.എസ്.ഐ. കോംപ്ലക്സിലെ ഖാദി ഗ്രാമ സൗഭാഗ്യ അങ്കണത്തിൽ നടന്ന ചടങ്ങിൽ നവീകരിച്ച ഷോറൂമിന്റെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. ഷോറൂം സന്ദർശിച്ച അദ്ദേഹം ഖാദി ഷർട്ട് പീസും വാങ്ങി.

നഗരസഭാ ചെയർമാൻ എം.പി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡിസൈനർ ചുരിദാറുകളുടെ ലോഞ്ചിംഗ് നടന്നു. ആദ്യ വിൽപ്പന നഗരസഭാംഗം ജോൺ സഖറിയാസ് നിർവഹിച്ചു.

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സെക്രട്ടറി ഡോ. കെ.എ. രതീഷ്, ഡെപ്യൂട്ടി ഡയറക്ടർ എം.വി. മനോജ് കുമാർ, എ. അനിത്ത്, സിയ പി. ജോസ്, കെ. മഹാദേവൻ, ഡോ. അഞ്ജു സി. നായർ എന്നിവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4

'എനിക്കും വേണം ഖാദി' എന്ന സന്ദേശവുമായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം മേള ഓഗസ്റ്റ് 25 വരെ തുടരും.

Slide 1
Slide 2
Slide 3
Slide 4

മേളയിൽ ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം സർക്കാർ റിബേറ്റ്, വിവിധ സമ്മാന പദ്ധതികൾ, സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും അധ്യാപകർക്കുമായി ₹1 ലക്ഷം വരെ ക്രെഡിറ്റ് സൗകര്യം എന്നിവ ലഭ്യമാണ്. കൂടാതെ ഓരോ ₹1,000 രൂപയുടെ വാങ്ങലിനും സമ്മാനക്കൂപ്പണും നൽകും.