വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ

പ്രധാന തിരുനാൾ ദിനമായ ഇന്ന് ഭരണങ്ങാനം തീർത്ഥാടന ദേവാലയവും വിശുദ്ധയുടെ കബറിടവും ആയിരക്കണക്കിന് തീർത്ഥാടകരെ വരവേൽക്കും

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ

ഭരണങ്ങാനം: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ തിരുനാൾ ഇന്ന് ഭരണങ്ങാനത്ത് ഭക്തിപൂർവം ആഘോഷിക്കും. പ്രധാന തിരുനാൾ ദിനമായ ഇന്ന് തീർത്ഥാടന ദേവാലയവും വിശുദ്ധയുടെ കബറിടവും ആയിരക്കണക്കിന് തീർത്ഥാടകരെ വരവേൽക്കും.

Slide 1
Slide 2
Slide 3
Slide 4

പുലർച്ചെ 4.45 മുതൽ രാത്രി 9.30 വരെ തീർത്ഥാടന ദേവാലയത്തിൽ തുടർച്ചയായി വിശുദ്ധ കുർബാനകൾ നടക്കും. രാവിലെ 7 മണിക്ക് ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ നേർച്ചയപ്പം വെഞ്ചരിക്കും.

Slide 1
Slide 2
Slide 3
Slide 4

രാവിലെ 8.30ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് രാവിലെ 10.30ന് ഇടവക ദേവാലയത്തിൽ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തിരുനാൾ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കുകയും സന്ദേശം നൽകുകയും ചെയ്യും.

ഉച്ചയ്ക്ക് 12.30ന് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുസ്വരൂപം വഹിച്ചുള്ള തിരുനാൾ പ്രദക്ഷിണം നടക്കും. അൽഫോൻസിയൻ സഭാദിനമായി ആചരിക്കുന്ന ഇന്നത്തെ ദിവസം സഭകളുടെ ഐക്യത്തിനും ലോകസമാധാനത്തിനുമായി പ്രത്യേക പ്രാർത്ഥനകളും സംഘടിപ്പിച്ചിട്ടുണ്ട്.

പത്ത് ദിവസം നീണ്ടുനിന്ന തിരുനാൾ ആഘോഷങ്ങൾക്ക് ഇന്നത്തെ ചടങ്ങുകളോടെ സമാപനമാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന വിശ്വാസികളുടെ സാന്നിധ്യത്തിൽ ഭരണങ്ങാനം ഇന്ന് ഭക്തിനിർഭരമായ തീർത്ഥാടന കേന്ദ്രമായി മാറും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4