അയ്യങ്കാളി ജയന്തി (അവിട്ടാഘോഷം) വിപുലമായി ആഘോഷിക്കും: കെപിഎംഎസ്
റിപ്പോർട്ട്: സുമേഷ് കുമാർ പി
തലയോലപ്പറമ്പ്: സാമൂഹിക നവോത്ഥാന നായകൻ മഹാത്മാ അയ്യങ്കാളിയുടെ 163-ാമത് ജയന്തി (അവിട്ടാഘോഷം) ഓഗസ്റ്റ് 27-ന് അവിട്ടം നാളിൽ തലയോലപ്പറമ്പ് യൂണിയന് കീഴിലുള്ള എല്ലാ കെ.പി.എം.എസ് ശാഖകളിലും വിപുലമായി ആഘോഷിക്കുമെന്ന് കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. കൃഷ്ണകുമാർ അറിയിച്ചു.
കെ.പി.എം.എസ് 3332 ഇറുമ്പയം ശാഖയുടെ കുടുംബസംഗമം ഇറുമ്പയം പെരുന്തട്ട് കമ്മ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ജയന്തിയോടനുബന്ധിച്ച് ശാഖാതലങ്ങളിൽ പതാക ഉയർത്തൽ, പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം, മധുരപലഹാര വിതരണം, വിവിധ കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കും.
കുടുംബസംഗമത്തിൽ ശാഖാ പ്രസിഡന്റ് എ.കെ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി കെ.കെ. ബാബു, സി.എം. ജയൻ, സൂര്യ മഹേഷ്, മായ രാജേഷ്, ഷാജി സി.കെ., കുഞ്ഞമ്മ ജയൻ, സുഷമ സുപ്രൻ എന്നിവർ സംസാരിച്ചു.




