എംജി സർവകലാശാല സിൻഡിക്കറ്റ് പുനഃസംഘടിപ്പിച്ചു; മാത്യു കുഴൽനാടൻ എംഎൽഎ പ്രതിനിധി

എംജി സർവകലാശാല സിൻഡിക്കറ്റ് പുനഃസംഘടിപ്പിച്ചു; മാത്യു കുഴൽനാടൻ എംഎൽഎ പ്രതിനിധി

കോട്ടയം: മഹാത്മാ ഗാന്ധി (എംജി) സർവകലാശാലയുടെ സിൻഡിക്കറ്റ് പുനഃസംഘടിപ്പിച്ചു.മാത്യു കുഴൽനാടൻ എംഎൽഎ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4

ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിനിധികളായി കോട്ടയം ബസേലിയോസ് കോളേജിലെ മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. തോമസ് കുരുവിള, വിരമിച്ച പ്രൊഫസർ പി.കെ. മോഹൻരാജ്, കുറവിലങ്ങാട് ദേവമാതാ കോളേജിലെ മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ജോബിൻ ജോസ്, കട്ടപ്പന ഗവൺമെന്റ് കോളേജിലെ കെമിസ്ട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ആൽസൺ മാർട്ട്, ഡോ. മാജോ വി. കുര്യാക്കോസ്, എംജി സർവകലാശാല സ്കൂൾ ഓഫ് സോഷ്യൽ സയൻസസിലെ പ്രൊഫസർ ഡോ. രാജേഷ് കോമത്ത്, അഡ്വ. കെ.എം. മിജാസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4

വനിതാ പ്രതിനിധിയായി ചങ്ങനാശേരി എൻ.എസ്.എസ്. ഹിന്ദു കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ആതിര പ്രകാശിനെയും തെരഞ്ഞെടുത്തു.

പ്രിൻസിപ്പൽമാരുടെ പ്രതിനിധികളായി മേലുകാവ് ഹെൻറി ബേക്കർ കോളേജ് പ്രിൻസിപ്പൽ ഡോ. ജി.എസ്. ഗിരീഷ് കുമാർ, മാന്നാനം കെ.ഇ. കോളേജ് പ്രിൻസിപ്പൽ ഡോ. ഐസൺ വി. വഞ്ചിപ്പുരയ്ക്കൽ എന്നിവർ അംഗങ്ങളായി.

കോളജ് അധ്യാപകരുടെ പ്രതിനിധികളായി സി.എം.എസ്. കോളേജിലെ ഇക്കണോമിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. പി. ഷാഹ്വാസ് ഷെരീഫ്, എറണാകുളം മഹാരാജാസ് കോളേജിലെ കെമിസ്ട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. പി.കെ. റെജിമോൻ, തൃപ്പൂണിത്തുറ ഗവൺമെന്റ് കോളേജിലെ ഹിസ്റ്ററി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. അബ്ദുൽ ലത്തീഫ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4

റിസർച്ച് സ്കോളർ പ്രതിനിധിയായി ചങ്ങനാശേരി അസംപ്ഷൻ കോളേജിലെ ഹിസ്റ്ററി വിഭാഗം ഗവേഷക ആൻ സെബാസ്റ്റ്യൻ തെരഞ്ഞെടുക്കപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4