സ്വാതന്ത്ര്യദിനത്തിൽ കോട്ടയത്ത് ലഹരിവിരുദ്ധ മിനി മാരത്തൺ; രജിസ്ട്രേഷൻ പുരോഗമിക്കുന്നു

സ്വാതന്ത്ര്യദിനത്തിൽ കോട്ടയത്ത് ലഹരിവിരുദ്ധ മിനി മാരത്തൺ; രജിസ്ട്രേഷൻ പുരോഗമിക്കുന്നു

കോട്ടയം: ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലെത്തിക്കാൻ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15-ന് കോട്ടയത്ത് മിനി മാരത്തൺ സീസൺ–4 സംഘടിപ്പിക്കുന്നു. ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും ചേർന്ന് എംജി സർവകലാശാലയുടെ പിന്തുണയോടെയും സംസ്ഥാന സർക്കാരിന്റെ വിമുക്തി മിഷന്റെ സഹകരണത്തോടെയുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4

"Say No to Drugs" എന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്ന മാരത്തൺ ലഹരിവിരുദ്ധ ബോധവൽക്കരണവും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യമിടുന്നത്. എംജി സർവകലാശാലയ്ക്ക് കീഴിലെ കോളജ് വിദ്യാർത്ഥികൾ, മറ്റ് വിദ്യാർത്ഥികൾ, യുവാക്കൾ, കുടുംബങ്ങൾ, കായികപ്രേമികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർക്ക് പങ്കെടുക്കാം.

Slide 1
Slide 2
Slide 3
Slide 4

കേന്ദ്ര സർക്കാരിന്റെ നശാ മുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെയും കേരള സർക്കാരിന്റെ വിമുക്തി മിഷൻ പ്രവർത്തനങ്ങളുടെയും ലക്ഷ്യങ്ങളോട് ചേർന്നുനിൽക്കുന്ന പരിപാടിയാണിതെന്ന് സംഘാടകർ അറിയിച്ചു.

മാരത്തണിനോടനുബന്ധിച്ച് സംഗീതവും വ്യായാമവും സമന്വയിപ്പിച്ച സൂംബ ഡാൻസ് പരിപാടിയും ഒരുക്കിയിട്ടുണ്ട്. വിവിധ പ്രായവിഭാഗങ്ങൾക്കായി പ്രത്യേക റേസ് വിഭാഗങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും. പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും മെഡലും സർട്ടിഫിക്കറ്റും നൽകും.

Slide 1
Slide 2
Slide 3
Slide 4

പരിപാടിയിൽ എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. ഡി. മാവൂത്ത്, ജില്ലാ പോലീസ് ചീഫ് സാബു മാത്യു, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്. അശോകകുമാർ, കാർഗിൽ യുദ്ധവീരൻ കേണൽ ഇ.കെ. ജയപാലൻ എന്നിവർ പങ്കെടുക്കും.

Slide 1
Slide 2
Slide 3
Slide 4