ഊരാളുങ്കൽ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യു.എല്‍.സി.സി.എസ്.) ചെയര്‍മാന്‍ രമേശന്‍ പാലേരി അന്തരിച്ചു.
കോട്ടയം ബ്യൂറോ
കോഴിക്കോട് : ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യു.എല്‍.സി.സി.എസ്.) ചെയര്‍മാന്‍ രമേശന്‍ പാലേരി അന്തരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് അന്ത്യം. ദീര്‍ഘനാളായി അര്‍ബുധ ബാധിതനായിരുന്നു. 65 വയസ്സായിരുന്നു.
ചെയര്‍മാനായി രമേശന്‍ ചുമതലയേറ്റത് 1995ലാണ്. സൊസൈറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റ് പാലേരി ചന്തമ്മന്‍ രമേശന്‍ പാലേരിയുടെ മുത്തച്ഛനായിരുന്നു. 32 വര്‍ഷം സൊസൈറ്റിയെ നയിച്ച പാലേരി കണാരന്‍ ഇദ്ദേഹത്തിന്റെ പിതാവും. 100 വര്‍ഷത്തിനിടയില്‍ 80 വര്‍ഷവും സൊസൈറ്റിയെ നയിക്കാനുള്ള ഭാഗ്യം ഇവരുടെ കുടുംബത്തിനുണ്ടായി. പിതാവിന്റെ വഴിയെ രമേശനും 32 വര്‍ഷം സൊസൈറ്റിയുടെ ചെയര്‍മാനായി.



