കട്ടപ്പന നഗരസഭ : ജോയി വെട്ടിക്കുഴി ചെയർപേഴ്സൺ, ലീലാമ്മ ബേബി വൈസ് ചെയർപേഴ്സൺ

കട്ടപ്പന നഗരസഭ : ജോയി വെട്ടിക്കുഴി ചെയർപേഴ്സൺ, ലീലാമ്മ ബേബി വൈസ് ചെയർപേഴ്സൺ

കട്ടപ്പന:നഗരസഭ ചെയർപേഴ്സണായി യുഡിഎഫ് ജില്ലാ ചെയർമാൻ കൂടിയായ ജോയി വെട്ടിക്കുഴി തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിലെ വി.ആർ. സജിയെ 13 നെതിരെ 20 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വിജയം. എൻഡിഎയിലെ രണ്ട് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

Slide 1
Slide 2
Slide 3
Slide 4

തെരഞ്ഞെടുപ്പിന് ശേഷം വരണാധികാരിയായ എൽ.എ ഡെപ്യൂട്ടി കലക്ടർ അതുല്‍ ഗോപിനാഥ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

നഗരത്തിന്റെ വികസനത്തിന് മുൻഗണന നൽകുമെന്നും മുൻ ഭരണസമിതി ആരംഭിച്ച പദ്ധതികൾ അടിയന്തരമായി പൂർത്തീകരിക്കുമെന്നും ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി പറഞ്ഞു.

നഗരത്തിലെ റോഡുകൾ, പേഴുംകവല ഷെൽട്ടർ ഹോം എന്നിവ പൂർത്തീകരിക്കും. കല്യാണത്തണ്ട് ടൂറിസം പദ്ധതി അനുമതി ലഭിച്ച ഉടൻ ആരംഭിക്കും. കട്ടപ്പന താലൂക്ക് ആശുപത്രിക്ക് 2 ഏക്കർ സ്ഥലം ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നഗരസഭ വൈസ് ചെയർപേഴ്സണായി യു.ഡി.എഫിലെ ലീലാമ്മ ബേബി തെരഞ്ഞെടുക്കപ്പെട്ടു. എല്‍.ഡി.എഫിലെ റെജി ബിജുവിനെ 13 നെതിരെ 20 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 29ാം വാർഡായ ഐടിഐ കുന്നില്‍നിന്ന് വിജയിച്ച ലീലാമ്മ ബേബി കഴിഞ്ഞ ഭരണസമിതിയില്‍ രണ്ടുവർഷം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനായിരുന്നു.

ജോയി വെട്ടിക്കുഴിക്ക് ഇത് രണ്ടാമൂഴം

പതിറ്റാണ്ടുകളായി കട്ടപ്പനയിലേ സജീവ രാഷ്ട്രീയ പ്രവർത്തകനാണ് ജോയ് വെട്ടിക്കുഴി. അതിനോടൊപ്പം നിരവധി തവണയാണ് കട്ടപ്പനയുടെ അധ്യക്ഷസ്ഥാനത്ത് പദവി അലങ്കരിച്ചിരിക്കുന്നത്.

1984 ല്‍ സർവീസ് സഹകരണ ഭരണസമിതി അംഗമായി. 1985 മുതല്‍ കട്ടപ്പന സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി പ്രവർത്തിച്ചു.

ഇതിനിടയില്‍ രണ്ടുതവണ ജില്ല സഹകരണ ബാങ്ക് ഭരണസമിതി അംഗമായി.1988- 95 കാലയളവില്‍ പഞ്ചായത്ത് അംഗമായി.2000-05 കാലയളവില്‍ കട്ടപ്പന പഞ്ചായത്ത് പ്രസിഡണ്ടായി. 2005- 10 കാലയളവില്‍ ജില്ലാ പഞ്ചായത്ത് അംഗമായി.

കട്ടപ്പന നഗരസഭയായി ഉയർന്നതോടെ അധ്യക്ഷ സ്ഥാനവും ജോയ് വെട്ടികുഴി അലങ്കരിച്ചു .2015 -2018 കാലയളവില്‍ നഗരസഭ അംഗവും 2018 -20 കാലയളവില്‍ അധ്യക്ഷനുമായി . 2020 25 കാലയളവില്‍ നഗരസഭ അംഗമായിരുന്നു. തുടർനാണിപ്പോള്‍ കട്ടപ്പനയുടെ അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഡിസിസി വൈസ് പ്രസിഡന്റ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

1996 ല്‍ ഇടുക്കി നിയമസഭാ സീറ്റില്‍ മത്സരിച്ച്‌ പരാജയപ്പെട്ടിരുന്നു.