ഏലപ്പാറയിൽ ആഘോഷത്തിന്റെ നിറക്കാഴ്ചകൾ ഒരുങ്ങുന്നു. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം ‘ഏലപ്പാറ ഫെസ്റ്റ്’ ന് ഇന്ന് തുടക്കം കുറിക്കും.

ഏലപ്പാറയിൽ ആഘോഷത്തിന്റെ നിറക്കാഴ്ചകൾ ഒരുങ്ങുന്നു. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം ‘ഏലപ്പാറ ഫെസ്റ്റ്’ ന് ഇന്ന് തുടക്കം കുറിക്കും.

ഏലപ്പാറ: തോട്ടം മേഖലയുടെ ഹൃദയമിടിപ്പായ ഏലപ്പാറയിൽ വീണ്ടും ആഘോഷത്തിന്റെ നിറക്കാഴ്ചകൾ തിരികെ എത്തുന്നു. 13 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ‘ഏലപ്പാറ ഫെസ്റ്റ്’ ഇന്ന് (ഏപ്രിൽ 6) ആരംഭിക്കും.

Slide 1
Slide 2
Slide 3
Slide 4

ഏലപ്പാറ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വൈകുന്നേരം 7 മണിയോടെ നടക്കുന്ന ചടങ്ങോടെയാണ് മഹോത്സവത്തിന് ഔദ്യോഗിക തുടക്കം കുറിക്കുന്നത്. വൈവിധ്യമാർന്ന കലാപരിപാടികളും വിനോദ പരിപാടികളും നിറഞ്ഞ ഫെസ്റ്റ് പ്രദേശവാസികൾക്കും സന്ദർശകർക്കും പുതുമയാർന്ന അനുഭവമായി മാറുമെന്ന് സംഘാടകർ അറിയിച്ചു.

ബട്ടർഫ്ലൈ ഇന്റർനാഷണൽ ആണ് ഈ വലിയ ആഘോഷത്തിന്റെ മുഖ്യ സംഘാടകർ. വർഷങ്ങൾക്കുശേഷം തിരിച്ചെത്തുന്ന ഈ ഫെസ്റ്റ്, ഏലപ്പാറയുടെ സാമൂഹിക-സാംസ്‌കാരിക ജീവിതത്തിന് പുതുജീവൻ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.