ബാറുടമകളിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന പരാതി; കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ

ബാറുടമകളിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന പരാതി; കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ

കോട്ടയം: ബാറുടമകളിൽ നിന്ന് സ്ഥിരമായി കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ്. അശോക് കുമാറിനെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ. ബാറുകളിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന പരാതിയിൽ എക്സൈസ് കമ്മീഷണർ നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥനെതിരായ ആരോപണങ്ങൾക്ക് തെളിവുകൾ ലഭിച്ചതെന്നാണ് വിവരം.

കോട്ടയം ജില്ലയിലെ ബാറുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നേരത്തെ ലഭിച്ച പരാതികളാണ് അന്വേഷണത്തിന് തുടക്കമായത്. തുടർന്ന് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം വിവിധ ബാറുകളിൽ മിന്നൽ പരിശോധന നടത്തി.

പരിശോധനയിൽ ബാറുടമകളിൽ നിന്ന് പണം കൈപ്പറ്റിയതുമായി ബന്ധപ്പെട്ട ഡിജിറ്റൽ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം. പണ ഇടപാടുകളുടെ വിവരങ്ങൾ അടങ്ങിയ രേഖകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചു.

കഴിഞ്ഞ ദിവസം എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം അശോക് കുമാറിന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചു. തുടർന്ന് അശോക് കുമാറിനെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി.

അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്. ആരോപണങ്ങളിൽ കൂടുതൽ നടപടികൾ അന്വേഷണത്തിന്റെ തുടർഘട്ടത്തിൽ ഉണ്ടാകുമെന്നാണ് സൂചന.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4