കോട്ടയത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

കോട്ടയത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

കോട്ടയം: നഗരത്തിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. തൃക്കയിൽ ക്ഷേത്രത്തിന് സമീപം താഴത്തുവീട്ടിൽ ഗോപാലന്റെ മകൻ ഷിജു ഇ.ജി. (45) (മനു) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി കോട്ടയം സി.എം.എസ്. കോളേജിന് സമീപത്തായിരുന്നു അപകടം. യാത്രക്കാരുമായി ഓട്ടം പോകുന്നതിനിടെ ഷിജുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഓട്ടോറിക്ഷയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു.

അപകടത്തിൽ യാത്രക്കാർക്കും പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഷിജുവിനെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ഇന്നലെ ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.