പെട്രോൾ പമ്പിൽ നിന്ന് മലിന ഇന്ധനം ഒഴുക്കിയ സംഭവം; തെങ്ങനത്ത് ആറോളം കുടുംബങ്ങൾ ദുരിതത്തിൽ

പെട്രോൾ പമ്പിൽ നിന്ന് മലിന ഇന്ധനം ഒഴുക്കിയ സംഭവം; തെങ്ങനത്ത് ആറോളം കുടുംബങ്ങൾ ദുരിതത്തിൽ

ചങ്ങനാശേരി: പെട്രോൾ പമ്പിൽ നിന്ന് മഴവെള്ളം കലർന്ന ഇന്ധനം പുറത്തേക്ക് ഒഴുക്കിയതിനെ തുടർന്ന് തെങ്ങനത്ത് ആറോളം കുടുംബങ്ങൾ ദുരിതത്തിൽ. വീട്ടാവശ്യത്തിനുള്ള വെള്ളം പോലും പുറത്തുനിന്ന് പണം നൽകി വാങ്ങേണ്ട അവസ്ഥയിലാണ് കുടുംബങ്ങൾ.

ഓഗസ്റ്റ് ആദ്യവാരത്തിലാണ് തെങ്ങനത്തെ സുഭാഷ് എൻ ഫ്യൂവൽസ് (ഇന്ത്യൻ ഓയിൽ) പെട്രോൾ പമ്പിൽ നിന്ന് മഴവെള്ളം കലർന്ന ഇന്ധനം പുറത്തേക്ക് ഒഴുക്കിയത്. ഇതോടെ പ്രദേശത്തെ കിണറുകളും ഭൂമിയും മലിനമായെന്നാണ് നാട്ടുകാരുടെ ആരോപണം.

സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രദേശം ശാസ്ത്രീയമായി ശുചീകരിക്കുന്നതിനുള്ള നടപടികൾ ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. ഗുരുതര സുരക്ഷാ വീഴ്ച കണ്ടെത്തിയിട്ടും പെട്രോൾ പമ്പിനും ഉടമയ്ക്കുമെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.

പ്രശ്നപരിഹാരം ആവശ്യപ്പെട്ട് മടപ്പള്ളി പഞ്ചായത്ത് സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോർഡ്, ജില്ലാ കളക്ടർ, മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകിയെങ്കിലും ഇതുവരെ പരിഹാരമുണ്ടായിട്ടില്ലെന്നാണ് കുടുംബങ്ങളുടെ പരാതി.

മലിനമായ കിണർവെള്ളത്തിൽ കുളിച്ചവർക്ക് ദേഹത്ത് ചൊറിച്ചിലും വെള്ളം കുടിച്ചവർക്ക് ശാരീരിക അസ്വസ്ഥതകളും ഉണ്ടായതായും നാട്ടുകാർ പറയുന്നു.

Slide 1
Slide 2
Slide 3
Slide 4

സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായതായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച പരിശോധനാ റിപ്പോർട്ട് സീനിയർ എൻവയോൺമെന്റൽ എൻജിനീയർ കോട്ടയം ജില്ലാ കളക്ടർക്ക് കൈമാറിയതായും അറിയുന്നു.

Slide 1
Slide 2
Slide 3
Slide 4

നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തിയിരിക്കുകയാണ്. മലിനീകരണത്തിന്റെ ശാസ്ത്രീയ പരിശോധനയും പ്രദേശത്തെ അടിയന്തര ശുചീകരണവും ദുരിതബാധിത കുടുംബങ്ങൾക്ക് ആവശ്യമായ സഹായവും ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Slide 1
Slide 2
Slide 3
Slide 4