നാഗമ്പടത്തെ റിലയൻസ് ഡിജിറ്റൽ ഷോപ്പിൽ നിന്ന് 60 ലക്ഷത്തിലേറെ വിലയുള്ള ഉപകരണങ്ങൾ കവർന്ന രണ്ട് ജീവനക്കാർ അറസ്റ്റിൽ

നാഗമ്പടത്തെ റിലയൻസ് ഡിജിറ്റൽ ഷോപ്പിൽ നിന്ന് 60 ലക്ഷത്തിലേറെ വിലയുള്ള ഉപകരണങ്ങൾ കവർന്ന രണ്ട് ജീവനക്കാർ അറസ്റ്റിൽ

കോട്ടയം: നാഗമ്പടത്തെ റിലയൻസ് ഡിജിറ്റൽ ഷോപ്പിൽ നിന്ന് 60 ലക്ഷം രൂപയിലേറെ വിലവരുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങൾ മോഷ്ടിച്ച കേസിൽ രണ്ട് ജീവനക്കാർ അറസ്റ്റിൽ. ക്രിസ്റ്റി, പ്രിൻസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

കടയിൽ അടുത്തിടെ നടത്തിയ സ്റ്റോക്ക് പരിശോധനയിലാണ് വൻ മോഷണം കണ്ടെത്തിയത്. 71 ലാപ്‌ടോപ്പുകൾ, മൂന്ന് ഐഫോണുകൾ, നാല് ഐപാഡുകൾ എന്നിവയാണ് ഇരുവരും ചേർന്ന് മോഷ്ടിച്ച് മറിച്ചുവിറ്റതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും തുടർച്ചയായി ഉപകരണങ്ങൾ മോഷ്ടിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. മോഷ്ടിച്ച ഉപകരണങ്ങൾ എറണാകുളത്തെത്തിച്ച് മറിച്ചുവിൽക്കുകയായിരുന്നു. ഏറെക്കാലം പിടിക്കപ്പെടാതിരുന്നത് പ്രതികളുടെ ആത്മവിശ്വാസം വർധിപ്പിച്ചതായും പൊലീസ് പറയുന്നു.

സ്ഥാപനത്തിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്. മോഷ്ടിച്ച ഉപകരണങ്ങൾ സംബന്ധിച്ചും ഇവയുടെ വിൽപ്പനയുമായി ബന്ധപ്പെട്ടവരെക്കുറിച്ചും അന്വേഷണം തുടരുകയാണ്.

Slide 1
Slide 2
Slide 3
Slide 4