പീരുമേട് ഉപജില്ലാ കായികമേള : സംഘാടക സമിതി രൂപീകരണ യോഗം ജനുവരി 5ന്
വണ്ടിപ്പെരിയാർ: പീരുമേട് ഉപജില്ലയിലെ പ്രാഥമിക വിദ്യാലയങ്ങളിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന 2026-ലെ ഉപജില്ലാ പ്രാഥമിക കായികമേളയുടെ സംഘാടക സമിതി രൂപീകരണ യോഗം ജനുവരി 5-ന് (തിങ്കളാഴ്‌ച) ഉച്ചയ്ക്ക് 2.00 മണിക്ക് നടക്കും.
വണ്ടിപ്പെരിയാർ പഞ്ചായത്ത് ഓഫീസ് ഹാളിൽ നടക്കുന്ന യോഗം വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് ഉദ്ഘാടനം ചെയ്യും.
2026 ജനുവരി 30-ന് (വെള്ളിയാഴ്‌ച) വണ്ടിപ്പെരിയാറിലെ ശ്രീ വാഴൂർ സോമൻ സ്മാരക മൈതാനത്തിൽ കായികമേള നടത്താനാണ് തീരുമാനം. മേളയുടെ സുഗമമായ നടത്തിപ്പിനായി വിവിധ ഉപസമിതികളുടെ രൂപീകരണം, ചുമതലകളുടെ വിഭജനം, ബജറ്റ് അവതരണം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.
വിദ്യാഭ്യാസ–കായിക മേഖലകളുമായി ബന്ധപ്പെട്ടവർ, ജനപ്രതിനിധികൾ, കായികപ്രേമികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കണമെന്ന് പീരുമേട് എ.ഇ.ഒ. എം. രമേശും വണ്ടിപ്പെരിയാർ ഗവ. എൽ.പി. സ്കൂൾ ഹെഡ്മാസ്റ്റർ പുഷ്പരാജൻ പി. എന്നിവർ അറിയിച്ചു.





