അശ്വമേധം 7.0 : കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശനം 7 മുതല്‍ 20 വരെ

അശ്വമേധം 7.0 : കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശനം 7 മുതല്‍ 20 വരെ

കുഷ്ഠരോഗ നിവാരണം ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അശ്വമേധം 7.0 ക്യാമ്പയിന്റെ ഏഴാം ഘട്ടം ജനുവരി ഏഴിന് ജില്ലയില്‍ ആരംഭിക്കും. അന്നേദിവസം കളക്ടറുടെ വസതിയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ.ദിനേശന്‍ ചെറുവാട്ട് നിര്‍വഹിക്കും.

Slide 1
Slide 2
Slide 3
Slide 4

സമൂഹത്തില്‍ മറഞ്ഞു കിടക്കുന്ന കുഷ്ഠരോഗത്തെ ഗൃഹ സന്ദര്‍ശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിര്‍ണയം നടത്തി ചികിത്സ ലഭ്യമാക്കുകയാണ് അശ്വമേധം ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

കുട്ടികളില്‍ പുതിയതായി രോഗം കണ്ടെത്തുന്നത് മുതിര്‍ന്നവരില്‍ കുഷ്ഠരോഗം മറഞ്ഞിരിക്കുന്നുവെന്നതിന്റെ സൂചനയാണ്. ജില്ലയില്‍ നിലവില്‍ കുഷ്ഠരോഗബാധിതരുടെ എണ്ണം 8 ആണ്. കുട്ടികളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നാല് അതിഥിതൊഴിലാളികളും 4 തദ്ദേശീയമായിട്ടുള്ള കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ ഒരു സ്ത്രീയും ഏഴുപുരുഷന്മാരും ഉള്‍പ്പെടുന്നു.

ജനുവരി 7 മുതല്‍ 20 വരെ രണ്ടാഴ്ചക്കാലമാണ് ഭവന സന്ദര്‍ശനം നടത്തുന്നത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മറ്റു വകുപ്പുകളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. 

അശ്വമേധം ക്യാമ്പയിന്റെ ഭാഗമായി പരിശീലനം ലഭിച്ച ആശാപ്രവര്‍ത്തകയും ഒരു പുരുഷ വോളണ്ടിയറും അടങ്ങുന്ന സംഘം വീടുകളില്‍ എത്തി കുഷ്ഠരോഗ ലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിക്കും.ആറു മുതല്‍ 12 മാസം വരെയുള്ള വിവിധ ഔഷധ ചികിത്സയിലൂടെ രോഗം പൂര്‍ണമായും ചികിത്സിച്ച ഭേദമാക്കാം. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണ്.

ആരംഭത്തിലെ ചികിത്സിച്ചാല്‍ കുഷ്ഠരോഗം മൂലമുള്ള വൈകല്യങ്ങള്‍ തടയുന്നതിനും രോഗ പകര്‍ച്ച ഒഴിവാക്കുന്നതിനും സാധിക്കുന്നതാണ്.