ഭിന്നശേഷി കുട്ടികളുടെ കലോത്സവം ‘കിളിക്കൂട്ടം’ കട്ടപ്പനയിൽ നടന്നു
കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച കലോത്സവം ‘കിളിക്കൂട്ടം’ കട്ടപ്പന ടൗൺഹാളിൽ ഇന്ന് നടന്നു. 2025–26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരായ കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്.
രാവിലെ 9.30ന് ആരംഭിച്ച കലോത്സവം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാലസിംഗ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി റോയി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോബൻ പാനോസ് സ്വാഗതം ആശംസിച്ചു.
കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തമ്പി, ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിമോൾ ഷിബി, ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി കെ.എ., കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലിൻ തോമസ്, ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല രാജൻ, വണ്ടൻമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജേക്കബ് എന്നിവർ ആശംസകൾ നേർന്നു.
ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോർജ് ജോസഫ്, ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഓമന സോദരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീന ജേക്കബ്, സ്റ്റെഫി സി.എസ്., ജെയ്‌സമ്മ സണ്ണി, ആർ. അരുണ, അപ്പുക്കുട്ടൻ പുല്ലനാട്ട്, ജോമോൻ തെക്കേൽ, റോയി എവറസ്റ്റ്, ടോമി അഴകൻപറമ്പിൽ, ജസ്മോൾ രാജേഷ് എന്നിവർ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ. സുനിൽ സെബാസ്റ്റ്യൻ, കട്ടപ്പന അഡീഷണൽ സി.ഡി.പി.ഒ. ബിന്ദു ജി.എസ്. എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. വിവിധ കലാമത്സരങ്ങളിലെ വിജയികൾക്ക് സമ്മാനവിതരണവും നടന്നു.
ശിശുവികസന പദ്ധതി ഓഫീസർ ലേഖ ആർ. (ഐ.സി.ഡി.എസ്., കട്ടപ്പന) കൃതജ്ഞത അറിയിച്ചു സംസാരിച്ചു.





