പച്ചടി ശ്രീനാരായണ എല്‍.പി സ്‌കൂളില്‍ റിപ്പബ്ലിക് ദിന സംഗമം

പച്ചടി ശ്രീനാരായണ എല്‍.പി സ്‌കൂളില്‍ റിപ്പബ്ലിക് ദിന സംഗമം

റിപ്പബ്ലിക് ദിന സന്ദേശം എല്ലാ കുട്ടികളിലും എത്തിക്കുന്നതിനായി പച്ചടി ശ്രീനാരായണ എല്‍.പി സ്‌കൂളില്‍ റിപ്പബ്ലിക് ദിന സംഗമം സംഘടിപ്പിച്ചു. 77-ാമത് റിപ്പബ്ലിക് ദിനത്തിന്റെ ഓര്‍മ്മയ്ക്ക് കുട്ടികള്‍ 77 എന്ന സംഖ്യയുടെ രൂപത്തില്‍ അണിനിരന്നു. മഹാത്മാഗാന്ധി, ഭാരത മാതാവ്, ജവഹര്‍ലാല്‍ നെഹ്രു, സുഭാഷ് ചന്ദ്ര ബോസ്, ഡോ. ബി.ആര്‍. അംബേദ്കര്‍ തുടങ്ങിയവരുടെ പ്രച്ഛന്ന വേഷങ്ങളണിഞ്ഞ് കുട്ടികള്‍ ശ്രദ്ധേയമായി.

Slide 1
Slide 2
Slide 3
Slide 4

തുടര്‍ന്ന് ദേശഭക്തിഗാനത്തിന്റെ അകമ്പടിയോടെ കുട്ടികള്‍ റിപ്പബ്ലിക് ദിന നൃത്തം അവതരിപ്പിച്ചു. ഇന്ത്യന്‍ ഭരണഘടന കൈയിലേന്തിയുള്ള റിപ്പബ്ലിക് ദിന പ്രസംഗം, സ്വാതന്ത്ര്യദിന പ്രതിജ്ഞ, ഭരണഘടനാ ആമുഖ വായനം, ദേശഭക്തിഗാന ആലാപനം തുടങ്ങിയ പരിപാടികളും നടന്നു.

രാജ്യത്തിന്റെ ചരിത്രവും റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യവും കുട്ടികളിലേക്കെത്തിക്കാന്‍ ഈ പരിപാടി ഏറെ സഹായകമായതായി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.കെ. ബിജു പറഞ്ഞു. പി.ടി.എ സെക്രട്ടറി കെ.വി. സതീഷ് ഉള്‍പ്പെടെ എല്ലാ അധ്യാപകരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.