ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തകന്‍ ഒഴുക്കില്‍പ്പെട്ടു
ചെറുപുഴ: മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തകന്‍ ഒഴുക്കില്‍പ്പെട്ടു.പുളിങ്ങോം മീന്തുള്ളിയില്‍ തുരുത്തില്‍ ഒറ്റപ്പെട്ടിരുന്ന സേവ്യര്‍ എന്നയാളെ രക്ഷപ്പെടുത്തുന്നതിനിടെയാണ് തിരുവനന്തപുരം സ്വദേശിയും നീന്തല്‍ പരിശീലകനുമായ രാജേഷ് ഒഴുക്കില്‍പ്പെട്ടത്.
മീന്തുള്ളി വാട്ടര്‍ഫാള്‍സില്‍ റാപ്പലിംഗ് ഗൈഡായി ജോലി ചെയ്തുവരികയായിരുന്ന രാജേഷ് രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് ശക്തമായ ഒഴുക്കില്‍പ്പെട്ടത്. ഇദ്ദേഹത്തെ കണ്ടെത്തുന്നതിനായി ഫയര്‍ഫോഴ്‌സും മറ്റ് രക്ഷാസംഘങ്ങളും വ്യാപക തിരച്ചില്‍ തുടരുകയാണ്.
പ്രദേശത്ത് ശക്തമായ മഴയെ തുടര്‍ന്ന് പുഴയിലെ ജലനിരപ്പും ഒഴുക്കും അപകടകരമായ നിലയിലാണ്. ജനങ്ങള്‍ പുഴകളുടെയും വെള്ളച്ചാട്ടങ്ങളുടെയും സമീപത്തേക്ക് അനാവശ്യമായി പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.





