ജലജീവൻ മിഷൻ : കുത്തിപ്പൊളിച്ച റോഡില്‍ വാഹനങ്ങള്‍ കുരുങ്ങുന്നത് സ്ഥിരം കാഴ്ച
പാലാ - മീനച്ചിൽ കുടിവെള്ള പദ്ധതിക്കായി ജലജീവൻ മിഷൻ കുത്തിപ്പൊളിച്ച ചള്ളാവയൽ റോഡിൽ തുടർച്ചയായി വാഹനങ്ങൾ കുടുങ്ങുന്നത് സ്ഥിരം കാഴ്ചയാകുന്നു. കെ.എസ്.ആർ.ടി.സി ബസുകളും വലിയ ചരക്കുവാഹനങ്ങളും നിരവധി തവണയാണ് ഈ മേഖലയിൽ അപകടത്തിൽ പെടുന്നത്.
പാലാ, ഈരാറ്റുപേട്ട, മുട്ടം മേഖലകളിലേക്കുള്ള പ്രധാന റോഡ് ചേരുന്ന സ്ഥലമായതിനാൽ തന്നെയും വാഹനങ്ങൾ അപകടത്തിൽ പെടുമ്പോൾ ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുന്ന അവസ്ഥയിലാണ്.
രണ്ട് വർഷം മുമ്പ് കുത്തിപ്പൊളിച്ച റോഡിൽ ടാറിംഗ് പൂർത്തിയാക്കാത്തതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം തോട്ടുങ്കര വികസന സമിതിയുടെ നേതൃത്വത്തില്‍ ജലജീവൻ മിഷൻ അധികൃതരുടെ വാഹനം തടഞ്ഞിരുന്നു.






