കട്ടപ്പന വെട്ടിക്കുഴി കവലയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം
കട്ടപ്പന ഇരട്ടയാർ റൂട്ടിൽ വെട്ടിക്കുഴി കവല ആശ്രമത്തിന് സമീപം വാഹനാപകടം.
ഇന്നലെ രാത്രിയായിരുന്നു സംഭവം.
അമിത വേഗതയിൽ എത്തിയ കാർ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു.
നിർത്തിയിട്ടിരുന്ന ആൾട്ടോ കാർ ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന അവസ്ഥയിലാണ്.ഡ്രൈവർക്ക് നിസ്സാര പരുക്കുകളുണ്ട്.
വന്നിടിച്ച കാറിലുണ്ടായിരുന്ന നാല് പേർക്കും പരുക്കുകളുണ്ട്.പരുക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





