സ്ഥാനാര്‍ത്ഥികള്‍ക്ക് തുല്യവോട്ട്: നറുക്കെടുപ്പില്‍ ബി. ജെ.പിക്ക് വിജയം
നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡില്‍ ബിജെപി സ്ഥാനാർത്ഥിക്കും യുഡിഎഫ് സ്ഥാനാർത്ഥിക്കും ഒരേപോലെ വോട്ട് ലഭിതിനെ ത്തുടർന്ന് വിജയിയെ നിർണ്ണയിക്കാൻ നറുക്കെടുപ്പ് നടത്തി
ഈ വാർഡില്‍ മൂന്ന് സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത് യുഡിഎഫ് സ്ഥാനാർത്ഥി അൻസല്‍ന ബീവി 380 വോട്ടും ബിജെപിയിലെ ശരണ്യ എസ് ന് 380 വോട്ടുകളും എല്‍ഡിഎഫിലെ സ്മിത ഉണ്ണികൃഷ്ണൻ 376 വോട്ടും ലഭിച്ചതോടെ നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്താൻ തീരുമാനിക്കുകയായിരുന്നു. നറുക്കെടുത്തപ്പോള്‍ ഭാഗ്യം ബി.ജെപിക്കൊപ്പം നിന്നു
ഒരേ വോട്ട് ലഭിച്ച ഇരുവരും ഉറ്റ സുഹൃത്തുക്കള്‍ കൂടിയാണ്. രാമക്കല്‍മേട് പ്രവർത്തിക്കുന്ന തയ്യല്‍ യൂണിറ്റിന്റെ പ്രിസിഡന്റ് അൻസല്‍ന ബീവിയും സെക്രട്ടറി ശരണ്യയുമാണ്.





