പെൻഷനേഴ്സ് സംഘ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും
ഗസറ്റഡ് ഓഫീസേഴ്സ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. ബിജു ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.സരളാദേവി അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി കെ.ആർ. രാമചന്ദ്രൻ, ജോയിന്റ് സെക്രട്ടറി മോഹനകുമാർ, വൈസ് പ്രസിഡന്റ് വി.എ. നാരായണ പിള്ള, ജോയിന്റ് സെക്രട്ടറി എം.ആർ. നാരായണൻ എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് പി.എൻ. ഉണ്ണികൃഷ്ണൻ, സംസ്ഥാന സമിതി അംഗം കെ.ജയശ്രീ, ജില്ലാ വൈസ് പ്രസിഡന്റ് ആർ. വാസുദേവൻ, ജോയിന്റ് സെക്രട്ടറി എം.ആർ. നാരായണൻ, പി.എ. ഹരികുമാർ തുടങ്ങിയവർ നേതൃത്വം നല്‍കി.





