ഗണിതശാസ്ത്ര ഗവേഷണ കേന്ദ്രം ആരംഭിച്ചു

ഗണിതശാസ്ത്ര ഗവേഷണ കേന്ദ്രം ആരംഭിച്ചു

തൊടുപുഴ ന്യൂമാൻ കോളേജിലെ ഗണിതശാസ്ത്ര വിഭാഗം മഹാത്മാഗാന്ധി സർവകലാശാലയുടെ ഗവേഷണ കേന്ദ്രമായി ഉയർത്തി.

Slide 1
Slide 2
Slide 3
Slide 4

കുറവിലങ്ങാട് ദേവമാതാ കോളേജ് പ്രിൻസിപ്പല്‍ ഡോ. സുനില്‍ സി. മാത്യു ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ മോണ്‍.ഡോ.പയസ് മലേകണ്ടത്തില്‍ അദ്ധ്യക്ഷനായി. പ്രിൻസിപ്പല്‍ ഡോ. ജെന്നി കെ. അലക്സ്, വൈസ് പ്രിൻസിപ്പല്‍ പ്രൊഫ.ബിജു പീറ്റർ, വകുപ്പ് മേധാവി ഡാരിജോണ്‍ തുടങ്ങിയവർ സംസാരിച്ചു. ഗവേഷണ ഗൈഡുമാരായ ഡോ. സോന ജോസ്, ഫാ. എല്‍ദൊ കെ തോമസ് എന്നിവരെ മാനേജർ അനുമോദിച്ചു.