കുമളിയിൽ ദേശീയപാത 183-ൽ ഗതാഗതക്കുരുക്ക്‌ രൂക്ഷം

കുമളിയിൽ ദേശീയപാത 183-ൽ ഗതാഗതക്കുരുക്ക്‌ രൂക്ഷം

തീർത്ഥാടകരുടെ വാഹന പാർക്കിങ് നിയന്ത്രണം സീസൺ കച്ചവടക്കാർ കൈക്കലാക്കിയതോടെ ദേശീയപാത 183-ൽ കുമളിയിൽ ഗതാഗതക്കുരുക്ക്‌ അതിരൂക്ഷമായി.

Slide 1
Slide 2
Slide 3
Slide 4

ചെളിമട മുതൽ തമിഴ്നാട് അതിർത്തിവരെ രണ്ടര കിലോമീറ്ററോളം രാവും പകലുമില്ലാതെ വാഹനനിര നീളുകയാണ്‌. കാൽനട യാത്ര പോലും ദുഷ്‌ക്കരമായ നിലയിലാണ്‌.

മണ്ഡലകാലം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന നൂറുകണക്കിന്‌ ചിപ്‌സ്–ഹലുവ കടകളുടെ മുന്നിൽ വാഹനങ്ങൾ തടഞ്ഞു നിർത്തുന്നതാണ്‌ പ്രധാന കാരണം. പൊലീസ് നിർദ്ദേശങ്ങൾ അവഗണിച്ച്‌ ഗതാഗത നിയന്ത്രണം തുടരുന്നതായി പരാതിയുണ്ട്‌. ആംബുലൻസുകൾ ഉൾപ്പെടെ വാഹനങ്ങൾ ദീർഘനേരം കുടുങ്ങുന്നതും പതിവാണ്‌.

പാർക്കിങ് സൗകര്യമുള്ള ഗ്രൗണ്ടുകൾ ഉപയോഗപ്പെടുത്താനും, തമിഴ്നാട് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ വഴിതിരിച്ചു വിടാനും നടപടി സ്വീകരിച്ചാൽ ഗതാഗതക്കുരുക്ക്‌ കുറയ്ക്കാനാകുമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം. നിയമലംഘനങ്ങൾ തടയാൻ കർശന നടപടി വേണമെന്നും ആവശ്യപ്പെടുന്നു.