ഇടുക്കി ജില്ലാ പോലീസ് സഹകരണ സംഘം വാർഷിക പൊതുയോഗം നടന്നു

ഇടുക്കി ജില്ലാ പോലീസ് സഹകരണ സംഘം വാർഷിക പൊതുയോഗം നടന്നു

ഇടുക്കി ജില്ലാ പോലീസ് സഹകരണ സംഘം 30-ാം മത് വാർഷിക പൊതുയോഗം ചെറുതോണിയിലുള്ള സംഘം ഓഡിറ്റോറിയത്തിൽ വച്ച് പ്രസിഡൻ്റ് സനൽകുമാർ. എച്ച്- ൻ്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ടു. 

ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.എം സാബു മാത്യു ഐ പി എസ് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. 

മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാക്കളെയും, സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്‌ജ് ഓഫ്‌ ഹോണർ കരസ്ഥമാക്കിയവരെയും കലാ-കായിക വിദ്യാഭ്യാസ രംഗങ്ങളിൽ മികവ് തെളിയിച്ച അംഗങ്ങളുടെ കുട്ടികളെയും ചടങ്ങിൽ വച്ച് ആദരിച്ചു.

ഒപ്പം സംസ്ഥാന സ്‌കൂൾ കായിക മേളയിൽ സബ് ജൂനിയർ വിഭാഗം 100 മീറ്ററിൽ 38 വർഷം പഴക്കമുള്ള സംസ്ഥാന മീറ്റ് റെക്കോർഡ് മറികടന്ന് ഒന്നാം സ്ഥാനം നേടുകയും ദേശീയ സ്‌കൂൾ കായിക മേളയിൽ 100 മീറ്ററിൽ വെങ്കല മെഡലും, റിലേയിൽ സ്വർണ്ണ മെഡലും കരസ്ഥമാക്കിയ കുമാരി. ദേവപ്രിയ ഷൈബു - വിനെയും, നേപ്പാളിൽ നടന്ന അന്താരാഷ്ട്ര പാരാ-തായ്കോണ്ട ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി വെള്ളി മെഡൽ നേടിയ പ്രമോദ് ദാസിനെയും ആദരിച്ചു.