തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ ബൈക്ക് പാർക്കിങ്ങിൽ തീപിടുത്തം
രണ്ടാം പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള സ്ഥലത്ത് തീ; നൂറിലേറെ ബൈക്കുകൾ കത്തിനശിച്ചു
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ്ങിൽ വൻ തീപിടുത്തം. രണ്ടാം പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള സ്ഥലത്താണ് തീപിടിച്ചത്. പാർക്കിങ്ങിൽ നിർത്തിയിരുന്ന നൂറിലേറെ ഇരുചക്രവാഹനങ്ങൾ തീപിടുത്തത്തിൽ കത്തിനശിച്ചു.
സംഭവമറിഞ്ഞ ഉടൻ ഫയർഫോഴ്‌സ് സംഘങ്ങൾ സ്ഥലത്തെത്തി. ഏറെ നേരം നടത്തിയ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല






